CinemaMovie

ആ സന്തോഷ ദിനത്തിനായി കാത്തിരിക്കുന്നു; അവസാനം സമ്മതം മൂളി, കാജൽ അഗർവാൾ വിവാഹിതയാകുന്നു

പ്രേക്ഷക ഹൃദയം കീഴടക്കിയ തെന്നിന്ത്യൻ നടി കാജൽ അഗർവാൾ വിവാഹിതയാകുന്നു. വിവാഹം സംബന്ധിച്ച്‌ പുറത്തുവന്ന വാർത്തകൾ സ്ഥിരീകരിച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് നടി. മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബിസിനസ്മാൻ ഗൗതം കിച്ച്‌ലു ആണ് വരൻ. അതേസമയം ഈ മാസം 30ന് മുംബൈയിൽ വച്ചാണ് വിവാഹ ചടങ്ങുകൾ. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച്‌ അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കുമെന്ന് നടി അറിയിച്ചു.

തുടർന്നും അഭിനയത്തിൽ തുടരും എന്ന് സുചന നൽകികൊണ്ടാണ് നടി വിവാഹക്കാര്യം പ്രഖ്യാപിച്ചുകൊണ്ട് രംഗത്ത് എത്തിയത്.ഞാൻ യെസ് പറഞ്ഞു!സന്തോഷത്തോടെ അറിയിക്കട്ടെ 2020ഒക്ടോബർ 30ന് മുംബയിൽവച്ച്‌ ഞാനും ഗൗതം കിച്ച്‌ലും വിവാഹിതരാകുന്നു.കൊവിഡിന്റെ പശ്ചാത്തലത്തിൽ ഞങ്ങളുടെ അടുത്ത ബന്ധുക്കൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളു.എല്ലാവരുടെയും പ്രാർഥന ഉണ്ടാകണമെന്ന് കാജൽ സോഷ്യൽ മീഡിയയിൽ കുറിച്ചു

ഓഗസ്റ്റ് മുതൽ കാജൽ അഗർവാൾ വിവാഹിതയാകുന്നു എന്നതരത്തിൽ വാർത്തകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാൽ ഇതിൽ നടി പ്രതികരണമൊന്നും നടത്തിയിരുന്നില്ല. കഴിഞ്ഞ ദിവസമാണ് വിവാഹം സംബന്ധിച്ച വാർത്തകൾ നടി തന്നെ വെളിപ്പെടുത്തിയത്. ഓൺലൈനായി ഇന്റീരിയർ ഡിസൈനിങ്ങും ഹോം ഡെക്കറേഷനും നടത്തുന്ന വ്യക്തിയാണ് ഗൗതം എന്നാണ് റിപ്പോർട്ടുകൾ.

2004ൽ പുറത്തിറങ്ങിയ ക്യൂൻ..!ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ,ഒട്ടനവധി തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായാണ് കാജൽ ജനിച്ചത്.സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്.മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button