CovidEditor's ChoiceHealthKerala NewsLatest NewsNationalNews
അടിയന്തര ഉപയോഗത്തിന് ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്‌സിനുകൾ യോഗ്യം. എയിംസ് ഡയറക്‌ടർ

ന്യൂഡൽഹി / ഇന്ത്യയിൽ രണ്ട് കൊവിഡ് വാക്‌സിനുകൾക്ക് ജനുവരിയോടെ അടിയന്തര ഉപയോഗത്തിന് അനുമതി നൽകാൻ യോഗ്യമെന്ന്എയിംസ് ഡയറക്‌ടർ രൺദീപ് ഗുലേറിയ. 2021 ജനുവരിയോടെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും ഇന്ത്യയിൽ അടിയന്തിര ഉപയോഗത്തിനായി ലഭ്യമാക്കുമെന്ന് ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് രൺദീപ് ഗുലേറിയ വെളിപ്പെടു ത്തിയിരിക്കുന്നത്. ഈ രണ്ടു വാസിനുകളുടെയും മൂന്നാംഘട്ട പരീക്ഷണങ്ങൾ നടന്നു വരുകയാണ്. മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് ശേഷം വാക്സിന് ഡ്രഗ് റഗുലേറ്റ്റി ബോർഡിന്റെ അംഗീകാരം ലഭിച്ചാൽ ഉടൻ തന്നെ ഇന്ത്യയുടെ സ്വന്തം വാക്‌സിൻ പൊതു ജനങ്ങൾക്ക് ലഭ്യമാകുമെന്നും വിദഗ്‌ദ്ധർ പറഞ്ഞിട്ടുണ്ട്.