യെദിയൂരപ്പയുടെ പിന്‍ഗാമി? ബസവരാജ് ബൊമ്മൈ തന്നെ.
കര്‍ണാടക: കര്‍ണാടക 20-ാംമത് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തു. ബി എസ് യെദിയൂരപ്പ് ക്ക ശേഷം ബസവരാജ് ബൊമ്മൈയാണ് അടുത്ത മുഖ്യമന്ത്രി. ഇന്ന് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കും.
ലിംഗായത്ത് സമുദായാംഗമായ ബസവരാജ് ബൊമ്മൈ യെദിയൂരപ്പ സര്‍ക്കാരിലെ ആഭ്യന്തരമന്ത്രിയായിരുന്നു. ബി. ജെ. പി നിയമസഭാകക്ഷി യോഗത്തിനു ശേഷമാണ് ബസവരാജ് ബൊമ്മൈയെ മുഖ്യമന്ത്രിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
മുന്‍ മുഖ്യമന്ത്രി യെദിയൂരപ്പ, കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്, കിഷന് റെഡ്ഡി, ബി.ജെ.പി ജനറല്‍ സെക്രട്ടറി അരുണ്‍ സിംഗ്, സംസ്ഥാന അദ്ധ്യക്ഷന്‍ നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടന്ന നിയമസഭാകക്ഷി യോഗത്തില്‍ യെദിയൂരപ്പത്തനെ ബസവരാജ് ബൊമ്മൈയുടെ പേര് നിര്‍ദേശിക്കുകയായിരുന്നു.
അതേ സമയം കഴിഞ്ഞ ദിവസമായിരുന്നു യെദിയൂരപ്പ് മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. യെദിയൂരപ്പ സര്‍ക്കാര്‍ രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷപരിപാടി നടത്തുന്നതിനിടയിലാണ് യെദിയൂരപ്പ രാജി പ്രഖ്യാപിച്ചത്. .