Latest News
കേരളത്തിലേക്ക് കടത്തിയ 9 പെണ്‍കുട്ടികളെ രക്ഷപ്പെടുത്തി പോലീസ്; രണ്ടുപേര്‍ അസമില്‍ പിടിയില്‍
ഗുവാഹാട്ടി: അസമില്‍ നിന്ന് കേരളത്തിലേക്ക് കടത്തിയ ഒമ്പത് പെണ്‍കുട്ടികളെ പോലീസ് രക്ഷപ്പെടുത്തി. തിരുവനന്തപുരത്തെ തമ്പാനൂരിലേക്ക് അസമിലെ വിവിധ ജില്ലകളില്‍ നിന്ന് അനധികൃതമായി പെണ്‍കുട്ടികളെ കടത്തുന്ന സംഘത്തെപ്പറ്റി പോലീസിന് വിവരം ലഭിച്ചിരുന്നു.
ഇതേ തുടര്‍ന്ന് അസമിലെ ഹോജായ് ജില്ലയിലെ ലങ്ക പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ചെയ്യുകയായിരുന്നുവെന്ന് അസം സ്‌പെഷ്യല്‍ ഡി.ജി.പി. ജി.പി. സിങ് പറഞ്ഞു.
മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തതായും അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെത്തിയാണ് എട്ടംഗ പോലീസ് സംഘം പെണ്‍കുട്ടികളെ രക്ഷിച്ചത്. സോണിറ്റ്പുര്‍, മോറിഗോണ്‍, ഹോജായ്, നഗോണ്‍, കാംരൂപ് എന്നീ ജില്ലകളില്‍ നിന്നുള്ള പെണ്‍കുട്ടികളെയാണ് കേരളത്തിലേക്ക് എത്തിച്ചതെന്നും പോലീസ് വ്യക്തമാക്കി.