വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകൾ എന്ന തലക്കെട്ടോടെ യൂട്യൂബിൽ വീഡിയോ , ശക്തമായ പ്രതിഷേധവുമായി കെസിബിസി

കൊച്ചി: ക്രൈസ്തവ സന്യാസിനികൾക്കു നേരെയും സൈബർ ആക്രമണം, ‘വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകൾ’ എന്ന തലക്കെട്ടോടെ യൂട്യൂബിൽ വീഡിയോ പ്രത്യക്ഷ ഇതിനു പിന്നിൽ സാമുൽ കൂടൽ എന്ന വ്യക്തിയെന്നാണ് സൂചന. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കെസിബിസി രംഗത്ത് വന്നു.സമീപകാലത്ത്, സാമുവൽ കൂടൽ എന്നയാൾ തന്റെ യുട്യൂബ് ചാനലിലൂടെ ക്രൈസ്തവ സമൂഹത്തേയും സന്യാസനിമാരെയും അപകീർത്തിപ്പെടുത്തിക്കൊണ്ടും വാസ്തവ വിരുദ്ധമായ കാര്യങ്ങൾ പരാമർശിച്ചുകൊണ്ടും നിരവധി വീഡിയോകൾ അപ്ലോഡ് ചെയ്തിട്ടുണ്ട്. ‘
വൈദികരുടെ വെപ്പാട്ടികളാണ് കന്യാസ്ത്രീകൾ’ എന്ന് പ്രസ്താവിച്ചുകൊണ്ട് അയാൾ ഒരു വീഡിയോ നിർമ്മിച്ച് പ്രചരിപ്പിച്ചതിനെതിരെ വനിതാ കമ്മീഷനിലും മനുഷ്യാവകാശ കമ്മീഷനിലും പോലീസ് ഉദ്യോഗസ്ഥൻക്ക് മുമ്ബാകെയും നൂറ്ററുപതോളം പരാതികൾ സനയസ്തർ നൽകി മൂന്നാഴ്ച പിന്നിട്ടിട്ടും ഇനിയും യാതൊരു നിയമ നടപടിയും ഉണ്ടായിട്ടില്ല. നിയമത്തിന്റെ വഴിയേ നീങ്ങാൻ ശ്രമിച്ചിട്ടുള്ള സന്യസ്തർക്കും അവർക്കു വേണ്ടി മുന്നിട്ടിറങ്ങിയവർക്കും സമാനമായ അനുഭവങ്ങളാണ് മുൻപും ഉണ്ടായിട്ടുള്ളതെന്നും കെ.സി.ബി.സി കുറ്റപ്പെടുത്തുന്നു.
സന്യാസിനിമാർ നൽകിയ പരാതികളിൽ അവഗണനകൾ പതിവാകുന്നതിൽ മെത്രാൻ സമിതി പ്രതിഷേധം രേഖപ്പെടുത്തി. ഇത്തരം പരാതികളിൽ സത്വരമായ നടപടികൾ സ്വീകരിക്കണമെന്നും അവർക്കെതിരെ സൈബർ ആക്രമണങ്ങൾ തുടരുമ്പോഴും അത്തരമൊരു ദയനീയാവസ്ഥ കണ്ടില്ലെന്ന് നടിക്കുന്ന നിയമസംവിധാനങ്ങളിൽ മാറ്റം വരുത്തൻ ശക്തമായ ഇടപെടലുകൾ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്നും കെ.സി.ബി.സി പ്രസിഡന്റ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.