ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രസ്താവനയെ കെ.സി.ബി.സി തള്ളി.

കോട്ടയം/സ്വവര്‍ഗാനുരാഗികളുടെ കൂടിത്താമസത്തെ വിവാഹമായി കാണാനാവില്ലെന്നും, സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ജീവിതത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞില്ലെന്നും, കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ (കെ.സി.ബി.സി).
സ്വവര്‍ഗബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ക്ക് കുടുംബത്തിന് തുല്യമായ നിയമപരിരക്ഷ നല്‍കണമെന്ന് മാര്‍പാപ്പ പറഞ്ഞതായുള്ള വാർത്തകളും പ്രചാരങ്ങളും തെറ്റാണെന്നും കെ.സി.ബി.സിയുടെ പ്രസ്താവന പറയുന്നു. മാർപ്പാപ്പയുടെ പ്രസ്താവന വന്ന പിറകെ ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള എല്‍.ജി.ബി.ടി കൂട്ടായ്മകളും പൗരാവകാശ സംഘടനകളും മാര്‍പാപ്പയുടെ നിലപാടിനെ പ്രശംസിച്ച് രംഗത്ത് വന്നിരുന്നു.
കഴിഞ്ഞ ദിവസമാണ് സ്വവര്‍ഗാനുരാഗികള്‍ക്കും കുടുംബ ബന്ധത്തിന് അവകാശമുണ്ടെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞതായി വാർത്തകൾ വന്നത്. ഫ്രാന്‍സിസ്‌കോ എന്ന ഡോക്യുമെന്ററിയിലാണ് മാര്‍പാപ്പ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളും ദൈവത്തിന്റെ പുത്രന്മാരാണെന്നും അവര്‍ക്കനുകൂലമായ നിയമം കൊണ്ടുവരികയാണ് വേണ്ടതെന്നും മാര്‍പാപ്പ പറഞ്ഞിരുന്നതാണ്.