Latest NewsLocal NewsUncategorized

കോവിഡ് രോഗികൾക്കായി കൈകോർത്ത് കെസിവൈഎം കാഞ്ഞിരകോട് ഫെറോന

കൊല്ലം: കോവിഡ് വ്യാപനം ആശങ്കാജനകമായി വർധിക്കുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ വേറിട്ട മാതൃകയായി കെസിവൈഎം കാഞ്ഞിരകോട് ഫെറോന. കോവിഡ് ഫസ്റ്റ് ലൈൻ സെന്ററായ ചിറ്റുമല സി വി കെ എം സ്കൂളിലെ കോവിഡ് രോഗികൾക്ക് ആവശ്യമായ പൾസ് ഓക്സിമീറ്ററുകൾ വാങ്ങി നൽകിയാണ് കെസിവൈഎം കാഞ്ഞിരകോട് ഫെറോന കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ മാതൃകയായത്.

ഫെറോനയുടെ ആഭിമുഖ്യത്തിൽ നടത്തിയ 20 രൂപ ചലഞ്ചിലൂടെ സമാഹരിച്ച തുക കൊണ്ട് വാങ്ങിയ പൾസ് ഓക്‌സിമീറ്ററുകൾ, കെസിവൈഎം കാഞ്ഞിരകോട് ഫെറോന ജനറൽ സെക്രട്ടറി സനിൽ, ചിറ്റുമല ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ് ജയദേവി മോഹനന് കൈമാറി. പ്രസ്തുത ചടങ്ങിൽ കെസിവൈഎം രൂപത ജോയിൻറ് സെക്രട്ടറി അമൽ, ഫെറോന പ്രസിഡൻറ് ഒയിഗൺ, ഫെറോന ജോയിൻറ് സെക്രട്ടറി നിഫിൻ എന്നിവരും ചിറ്റുമല ബ്ലോക്ക് കമ്മിറ്റി അംഗങ്ങളും പങ്കെടുത്തു. രൂപത പ്രതിനിധി അമൽ, ഫെറോന സെക്രട്ടറി സനിൽ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button