ഇന്ത്യക്ക് കെനിയയുടെയും സഹായം; ലഭിച്ചത് 12 ടണ്‍ ചായ, കാപ്പി, നിലക്കടല
മുംബൈ: കോവിഡ് മഹാമാരിയില്‍ പ്രയാസപ്പെടുന്ന ഇന്ത്യയെ സഹായിക്കാന്‍ ഭക്ഷ്യവസ്തുക്കളുമായി കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ കെനിയയും. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 12 ടണ്‍ ഭക്ഷ്യവസ്തുക്കളാണ് കെനിയ ഇന്ത്യക്ക് സംഭാവന ചെയ്തത്.
പ്രാദേശികമായി ഉത്പാദിപ്പിക്കുന്ന 12 ടണ്‍ ചായപ്പൊടി, കാപ്പിപ്പൊടി, നിലക്കടല എന്നിവയാണ് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റിക്ക് അയച്ചത്. കോവിഡ് പകര്‍ച്ചവ്യാധിയുടെ ഈ സമയത്ത് ഇന്ത്യ ഗവണ്മെന്റുമായും ജനങ്ങളുമായും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാന്‍ കെനിയ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി ഭക്ഷ്യവസ്തുക്കള്‍ സംഭാവന ചെയ്തുകൊണ്ട് ഇന്ത്യയിലെ കെനിയന്‍ ഹൈകമ്മീഷണര്‍ വില്ലി ബെറ്റ് പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നിന്ന് മുംബൈയിലെത്തിയാണ് ഭക്ഷ്യവസ്തുക്കള്‍ കൈമാറിയത്. ജനങ്ങളുടെ ജീവന് രക്ഷിക്കാന്‍ സേവനമര്‍പ്പിക്കുന്ന കോവിഡ് മുന്നണിപ്പോരാളികള്‍ക്ക് ഈ വസ്തുക്കള്‍ എത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെനിയയിലെ ജനങ്ങള്‍ ഇന്ത്യയിലെ ജനങ്ങളോട് കാണിക്കുന്ന സഹാനുഭൂതിയുടെ പ്രതീകമാണ് സംഭാവനയെന്ന് ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി മഹാരാഷ്ട്ര വൈസ് ചെയര്മാന് ഹോമി ഖുസ്രുഖാന്‍ പറഞ്ഞു.