ഒളിംപിക്സ് താരങ്ങള്‍ക്ക് ഐക്യദാരഢ്യം; നാളെ ദീപം തെളിയും.
തിരുവനന്തപുരം : കോവിഡ് മഹാമാരിക്കാലത്ത് വെല്ലുവിളികളെ അതിജീവിച്ചു ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന കായിക താരങ്ങള്‍ക്ക് ആത്മവിശ്വാസവും ഐകൃദാര്‍ഢ്യവും പ്രഖ്യാപിച്ച് ഒളിമ്പിക്ക്സ് ദീപം നാളെ തെളിക്കും.
വീടുകളിലും വ്യാപാര വ്യവസായ സ്ഥാപനങ്ങള്‍ക്കു മുന്നിലുമായി നാളെ രാത്രി 7 മണിക്കാണ് ദീപം തെളിക്കാന്‍ കേരള ഒളിംപിക് അസോസിയേഷന് തീരുമാനിച്ചിരിക്കുന്നത്. ‘ചിയര്‍ ഫോര്‍ ഇന്ത്യ’ എന്ന പേരില്‍ കേന്ദ്ര കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ക്യാംപയിന്റെ ഭാഗമായി സായി എല്എന്സിപിഇയുമായി ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.
കോവിഡിലും അതിജീവിച്ച് മുന്നോട് പോകുന്ന ടോക്കിയോ ഒളിംപിക്ക്സിന് ഐക്യദാര്‍ഢ്യം നല്‍കാനായി കൂടുതല്‍ വേഗത്തില്‍, ഉയരത്തില്‍, കരുത്തോടെ എന്ന ഒളിംപിക്സ് മുദ്രാവാക്യത്തിനൊപ്പം ‘ഒന്നിച്ച്’ എന്ന പുതിയ വാക്കു കൂടി ചേര്‍ക്കാന്‍ രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) തീരുമാനിച്ചിരുന്നു.
അതേസമയം അത്ലീറ്റുകള് താമസിക്കുന്ന ഒളിംപിക് വില്ലേജില്‍ ഉള്‍പ്പെടെ ദിനംപ്രതി പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയതോടെ ഒളിംപിക്സ് റദ്ദാക്കുമെന്ന അഭ്യൂഹം വന്നിരുന്നു.എന്നാല്‍ വെള്ളിയാഴ്ച ആരംഭിക്കേണ്ട ഒളിംപിക്സ് മാറ്റിവയ്ക്കുന്നതോ റദ്ദാക്കുന്നതോ ആയ കാര്യം ഇതുവരെ ആലോചിച്ചില്ലെന്നാണ് രാജ്യാന്തര ഒളിംപിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്ക് പറഞ്ഞു.