കൊച്ചിയിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി ഓരോട്ടിന് മുട്ടുകുത്തി.

തിരുവനന്തപുരം/ തദ്ദേശ തിരഞ്ഞെടുപ്പിൽ കൊച്ചിയിൽ യു ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി എൻ വേണുഗോപാൽ ഒരു വോട്ടിന് തോറ്റു. യു ഡി എഫിന്റെ സിറ്റിംഗ് സീറ്റിൽ ബി ജെ പിയാണ് വിജയിച്ചത്. തൃശൂരിൽ എൻ ഡി എയുടെ മേയർ സ്ഥാനാർത്ഥിയായ ബി ഗോപാലകൃഷ്ണൻ പിന്നിലാണ്. തിരുവനന്തപുരം കോർപ്പറേഷനിലെ എൽ ഡി എഫിന്റെ മേയർ സ്ഥാനാർത്ഥിയായ എ ജി ഒലീനയും പിന്നിലാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ എൽ ഡി എഫ് ഇരുപത് സീറ്റുകളിലും എൻ ഡി എ ഏഴ് സീറ്റുകളിലും യു ഡി എഫ് നാല് സീറ്റുകളിലും ലീഡ് ചെയ്യുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങുമ്പോള്‍ പുറത്തു വരുന്ന ഫലസൂചനകള്‍ പ്രകാരം ഇടുക്കിയില്‍ ആറിടത്ത് യുഡിഎഫും ഒരിടത്ത് എല്‍.ഡി.എഫ് ലീഡ് ചെയ്യുന്നു.
കൊല്ലം കോർപ്പറേഷനിൽ എൽഡിഫ് – യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിൽ എൽഡിഎഫാണ് ലീഡ് ചെയ്യുന്നത്. വർക്കല, പാലാ, ഒറ്റപ്പാലം, ബത്തേരി നഗരസഭകളിലായി എല്‍ഡിഎഫ് 5 സീറ്റിലും പരവൂർ, മുക്കം, കൊട്ടാരക്കര നഗരസഭകളിലായി യുഡിഎഫ് നാലു സീറ്റിലും വിജയിച്ചു. പാലാ നഗരസഭയിൽ ഒന്ന്, രണ്ട്, മൂന്ന് വാർഡുകൾ എൽഡിഎഫ് കേരള കോൺഗ്രസ് (എം) വിജയിച്ചു. കോർപറേഷനുകളിലും എൽഡിഎഫാണ് മുന്നിട്ടുനിൽക്കുന്നത്. കൊച്ചിയൊഴികെയുള്ള കോർപറേഷനുകളിൽ എൽഡിഎഫ് ആണ് ലീഡ് ചെയ്യുന്നത്.