CovidCrimeKerala NewsLatest NewsLaw,Politics
എം.പി രാജ്മോഹന്‍ ഉണ്ണിത്താനെ മര്‍ദ്ദിക്കാന്‍ ശ്രമം; പ്രതി പോലീസ് പിടിയില്‍
യാത്ര ചെയ്യുന്നതിനിടെ രണ്ടു പേര് ചേര്‍ന്ന് രാജ്മോഹന്‍ ഉണ്ണിത്താനെ കയ്യേറ്റം ചെയ്യാനും അസഭ്യവാക്ക് പറയുകയുമായിരുന്നു. സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് പത്മരാജന് ഐങ്ങോത്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
മാവേലി എക്സ്പ്രസ് ട്രെയിനില്‍ കെപിസിസി സെക്രട്ടറി ബാലകൃഷ്ണന് പെരിയക്കൊപ്പം എസി കംപാര്‍ട്ട്മെന്റില്‍ യാത്ര ചെയ്യുകയായിരുന്നു. പിന്തുടര്ന്നെത്തി പത്മരാജന് ഐങ്ങോത്തും മറ്റൊരാളും തന്നെ അസഭ്യം പറയുകയും കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചു എന്നാണ് എം.പി റെയില്‍വേ പോലീസില്‍ പരാതി നല്‍കിയത്.
ഇതേ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കാസര്‍കോട് പൊലീസ് പത്മരാജന് ഐങ്ങോത്തിനെ അറസ്റ്റ് ചെയ്തു. എം.പി രാജ്മോഹന്‍ ഉണ്ണിത്താനെ അസഭ്യം പറയുകയും കയ്യേറ്റ ചെയ്യാന്‍ ശ്രമിച്ചു എന്ന പേരിലുമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.