Uncategorized
കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ്:അന്വേഷണം പ്രഹസനം മാത്രമെന്ന് പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പില്‍ അന്വേഷണം പ്രഹസനം മാത്രമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ക്രൈം ബ്രാഞ്ച് അന്വേഷണം സ്വീകാര്യമല്ല. സിബിഐ പോലുള്ള ഏജന്‍സികളെകൊണ്ട് അന്വേഷിപ്പിക്കണമെന്ന് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. മൂന്ന് വര്‍ഷം മുന്‍പ് ക്രമക്കേട് നടന്നതായി സിപിഐഎമ്മിന് അറിയാമായിരുന്നു. അന്വേഷണങ്ങള്‍ക്ക് ശേഷവും 100 കോടിയുടെ തട്ടിപ്പ് നടന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്.
350 കോടിയുടെ തട്ടിപ്പെങ്കിലും നടന്നിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. അതെല്ലാം സിപിഎം നേതാക്കളറിഞ്ഞിട്ടും മൂടിവെച്ചു. ആ സ്ഥിതിക്ക് ഇപ്പോള്‍ നടക്കുന്ന അന്വേഷണം പ്രഹസനമാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.