Kerala NewsLatest NewsNewsSports

ഫ്ളോകി ഇനു ഐഎസ്എല്‍ 2021-22ല്‍ കേരള ബ്ലാസ്റ്റേഴ്സിന്റെ സ്ലീവ് സ്പോണ്‍സര്‍

കൊച്ചി: ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌പോണ്‍സര്‍ ചെയ്യുന്നത് മുന്‍നിര ക്രിപ്റ്റോ നാണയങ്ങളിലൊന്നായ ഫ്ളോകി ഇനു. ഫ്ളോകി ഇനു ലോകമെമ്പാടും വലിയതോതില്‍ പരസ്യം ചെയ്യപ്പെടുന്നതിനാല്‍ ആഗോള പ്രമോഷന്റെ ഭാഗമായാണ് ഈ പങ്കാളിത്തം. സഹകരണത്തിന്റെ ഭാഗമായി വരാനിരിക്കുന്ന ഹീറോ ഐഎസ്എല്‍ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സ് ജഴ്സിയുടെ ഇടത് കൈ ഭാഗത്ത് ഫ്ളോകി ഇനുവിന്റെ ലോഗോ ഇടംപിടിക്കും. ഫ്ളോകി ഇനുവുമായി പങ്കാളിത്തം ഒപ്പുവയ്ക്കുന്നതില്‍ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.

ലോകത്ത് എപ്പോഴും സംഭവിക്കുന്ന മാറ്റങ്ങള്‍ക്കൊപ്പം ക്ലബ്ബിനെ കൊണ്ടുപോവാന്‍ ഇത് സഹായിക്കും. ഒരുമിച്ച്, ബൃഹത്തായ പങ്കാളിത്തമാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ ക്രിപ്റ്റോ കറന്‍സിയാണെന്ന കാരണത്താല്‍ ഫ്ളോകി ഇനുവും ഫുട്ബോളും പരസ്പരം കൈകോര്‍ക്കുന്നുണ്ടെന്ന് ഫ്ളോകി ഇനു വക്താവ് പറഞ്ഞു. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്നതും ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതുമായ ക്രിപ്റ്റോ കറന്‍സിയാകാന്‍ ലക്ഷ്യമിടുന്ന ഫ്ളോകി ഇനു ഒരു മൂവ്മെന്റ് കൂടിയാണ്.

ബ്ലാസ്റ്റേഴ്സ് ഒരു ബൃഹത്തായ ക്ലബ്ബാണെന്നും അവരുമായി സഹകരിക്കുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ടെന്നും വക്താവ് കൂട്ടിച്ചേര്‍ത്തു. മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് പേരുകേട്ട ഫ്ളോകിക്ക് ലോകത്തിലെ എല്ലാ അവികസിത രാജ്യങ്ങളിലും ഒരു സ്‌കൂള്‍ നിര്‍മിക്കാനുള്ള പദ്ധതിയുണ്ട്.

ഈ കാഴ്ച്ചപ്പാടിന് തുടക്കം കുറിക്കുന്നതിന്റെ ഭാഗമായി വികസ്വര രാജ്യങ്ങളില്‍ സ്‌കൂളുകള്‍ നിര്‍മിക്കുകയും വിദ്യാഭ്യാസ അവസരങ്ങള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ലാഭേച്ഛയില്ലാത്ത പ്രവര്‍ത്തിക്കുന്ന സംഘടനായ പെന്‍സില്‍സ് ഓഫ് പ്രോമിസുമായി ഫ്ളോകി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ലോകത്തിലെ വിവിധ രാജ്യങ്ങളിലായി ഇവര്‍ 575 ക്ലാസ്് റൂമുകള്‍ നിര്‍മിച്ച് നല്‍കിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button