Latest NewsSports
ടോക്കിയോ ഒളിംപിക്‌സ്; ഡിസ്‌കസ് ത്രോയില്‍ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍
ടോക്കിയോ ഒളിംപിക്‌സ് അത്ലറ്റിക്സ് വിഭാഗം ഡിസ്‌കസ് ത്രോയില്‍ ഫൈനല്‍ യോഗ്യത നേടി ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍. യോഗ്യത റൗണ്ടില്‍ 64.00 മീറ്റര്‍ ദൂരം എറിഞ്ഞാണ് കമല്‍പ്രീത് യോഗ്യത സ്വന്തമാക്കിയത്. റൗണ്ടില്‍ രണ്ടാമതായാണ് ഇന്ത്യന്‍ താരം ഫൈനലില്‍ പ്രവേശിച്ചത്.
66.42 മീറ്റര്‍ ദൂരം കണ്ടെത്തിയ അമേരിക്കയുടെ വല്ലരി അല്‍മാനാണ് യോഗ്യത റൗണ്ടില്‍ ഒന്നാമതെത്തിയത്. തിങ്കളാഴ്ചയാണ് ഫൈനല്‍ പോരാട്ടം നടക്കുക. അതേസമയം ഇന്ത്യയുടെ മറ്റൊരു താരം സീമ പൂനിയ ഫൈനല്‍ യോഗ്യത നേടാതെ പുറത്തായി.
അതേസമയം ഇതേയിനത്തില്‍ മത്സരിച്ച ഇന്ത്യയുടെ സീമ പുനിയക്ക് ഫൈനലിന് യോഗ്യത നേടാനായില്ല. 60.57 മീറ്റര്‍ മാത്രമെറിഞ്ഞ താരം 16-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ആദ്യ 12 പേര്‍ക്കാണ് ഫൈനലിന് യോഗ്യത. തിങ്കളാഴ്ചയാണ് ഫൈനല്‍.