വിപ്പ് ലംഘിച്ചവർക്കെതിരെ നടപടിയുമായി കേരള കോൺഗ്രസ് എം

അവിശ്വാസ പ്രമേയത്തില്‍ നിന്നും രാജ്യസഭാ വോട്ടെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ നല്‍കിയ വിപ്പ് പാലിക്കാത്ത എംഎല്‍എമാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജോസ് കെ. മാണി. ഈ എം എൽ എ മാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കും. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജോസ് കെ. മാണി.
എംഎല്‍എമാരിൽ ചിലർ വിപ്പ് ലംഘിച്ച വിഷയം ചര്‍ച്ച ചെയ്യാനാണ് കേരളാ കോണ്‍ഗ്രസ് സ്റ്റിയറിംഗ് കമ്മിറ്റി വിളിച്ചുചേര്‍ത്തത്. കഴിഞ്ഞ 24 ന് നിയമസഭയില്‍ അവിശ്വാസ പ്രമേയവും രാജ്യസഭാ വോട്ടെടുപ്പും ഉണ്ടായപ്പോൾ, അതില്‍ നിന്ന് വിട്ടുനില്‍ക്കുവാന്‍ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. ആ വിപ്പ് ചിലര്‍ ലംഘിച്ചു. പി.ജെ. ജോസഫും, മോന്‍സ് ജോസഫ് എംഎല്‍എയും വിപ്പ് ലംഘിച്ചു. അവരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കാണാന് കേരള കോൺഗ്രസ് എമ്മിന്റെ തീരുമാനം.