CrimeKerala NewsLatest NewsLocal NewsNews
ക്ഷേത്രാങ്കണത്തിൽ മന്ത്രവാദ ചികിത്സയുടെ പേരിൽ ബാലികയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി ചിറയിൻകീഴിൽ അറസ്റ്റിലായി.

മന്ത്രവാദ ചികിത്സയുടെ പേരിൽ ബാലികയെ പീഡിപ്പിച്ച ക്ഷേത്രപൂജാരി ചിറയിൻകീഴിൽ അറസ്റ്റിലായി. ചിറയിന്‍കീഴ് മുടപുരം തെന്നൂര്‍കോണം ക്ഷേത്രത്തിലെ പൂജാരിയും ചിറയിന്‍കീഴ് സ്വദേശിയുമായ ശ്രീകുമാര്‍ നമ്പൂതിരിയെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.
പൂജാരിക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. ക്ഷേത്രവളപ്പിലുള്ള പൂജാരിയുടെ മുറിയില്‍ വെച്ചാണ് കുട്ടി പീഡിപ്പിക്കപ്പെടുന്നത്. അവിടെ നിന്ന് രക്ഷപ്പെട്ട് ഓടിയ പെണ്‍കുട്ടി ബന്ധുക്കളോട് വിവരം പറയുകയും പിന്നീട് പൊലീസില്‍ അറിയിക്കുകയും ആയിരുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി എസ്.വൈ സുരേഷിന്റെ നിര്‍ദേശപ്രകാരം ചിറയിന്‍കീഴ് ഇന്‍സ്പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തില്‍ എ.എസ്.ഐമാരായ ഹരി, ഷജീര്‍, എസ്.സി.പി.ഒ ശരത് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടുന്നത്.