2000 രൂപ നോട്ടിന്റെ അച്ചടി നിർത്തില്ല

2000 രൂപ നോട്ടുകളുടെ അച്ചടി നിർത്താൻ തീരുമാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രസർക്കാർ. ശനിയാഴ്ച സഭയിൽ ചോദിച്ച ചോദ്യത്തിനാണ് ധനകാര്യ സഹമന്ത്രി അനുരാദ് താക്കൂർ അച്ചടി നിർത്തുന്നില്ലെന്ന് വ്യക്തമാക്കിയത്. പൊതുജനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സുഗമമാക്കുന്നതിന് ആവശ്യമായ നോട്ടുകളുടെ അച്ചടി നിലനിർത്തുന്ന കാര്യം റിസർവ്ബാങ്കും കേന്ദ്രസർക്കാരും ചേർന്ന് ആലോചിച്ച് തീരുമാനമെടുക്കുമെന്നും അനുരാഗ് താക്കൂർ പറയുന്നു.
2000 രൂപ നോട്ടിന്റെ അച്ചടി നിർത്താൻ സർക്കാർ തീരുമാനമെടുത്തിട്ടില്ലെന്നും അനുരാഗ് താക്കൂർ പറയുന്നു. 273.98 കോടിയുടെ 2000 രൂപ നോട്ടുകളാണ് നിലവിൽ പ്രചാരത്തിലുള്ളത്. കൊവിഡ് വ്യാപനം കുറയ്ക്കുന്നതിനുള്ള ലോക്ക്ഡൗണിന്റെ ഭാഗമായി നോട്ടുകളുടെ അച്ചടിയും താത്കാലികമായി നിർത്തിവെച്ചിരുന്നു. തുടർന്ന് മെയ് നാലിനാണ് അച്ചടി വീണ്ടും ആരംഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, 2019-2020, 2020-2021 വർഷങ്ങളിൽ 2000 രൂപ നോട്ടുകൾ അച്ചടിച്ചിട്ടില്ല.