മുൻമന്ത്രി എ.പി അനിൽകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ നടപടി തുടങ്ങി.

എറണാകുളം/ കഴിഞ്ഞ യു.ഡി.എഫ് സർക്കാരിൽ മന്ത്രിയായിരുന്ന എ.പി അനിൽകുമാറിനെതിരായ ലൈംഗിക പീഡന പരാതിയിൽ തുടർനടപടി കൾ ആരംഭിച്ചു. ഇതിനായി നിയോഗിക്കപ്പെട്ട പ്രത്യേക സംഘം ആദ്യം കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും. നവംബർ 26 ന് എറണാകുളത്തെ കോടതിയിൽ വെച്ച് പരാതിക്കാരി യുടെ രഹസ്യമൊഴി രേഖപ്പെടുത്തുന്നതാണ്.
സോളാർ കേസ് പ്രതിയായ യുവതിയാണ് എ.പി അനിൽകുമാ റിനെതിരെ ലൈംഗിക പീഡന പരാതി നൽകുന്നത്. അനിൽകുമാർ മന്ത്രിയായിരിക്കുമ്പോൾ സ്ത്രീയെ വിവിധ സ്ഥലങ്ങളിലായി കൊണ്ടുപോയി പീഢിപ്പിച്ചതായി സോളാർ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. അനിൽകുമാർ മന്ത്രിയായിരിക്കെ ഔദ്യോഗിക വസതിയായിരുന്ന വഴുതക്കാട്ടെ റോസ് ഹൌസിൽ വെച്ചും,ലെ മെറിഡിയൻ ഹോട്ടളിൽ വെച്ചും, ഡൽഹിയിലെ കേരള ഹൌസിൽ വെച്ചും യുവതിയെ നിരവധി തവണ ലൈംഗികമായി പീഡിപ്പി ച്ചെന്നാണ് സോളാർ റിപ്പോർട്ടിൽ പരാമർശം ഉണ്ടായിരുന്നത്. 2019ൽ ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസിൽ തുടർന്ന് മൊഴി എടുക്കൽ ഉൾപ്പടെയുള്ള നടപടികൾ ഉണ്ടായില്ല.