GulfLatest NewsNationalUncategorized
ഇന്ത്യയിൽ നിന്ന് യുഎഇയിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടി
ദുബായ്: ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇ യിലേയ്ക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് മേയ് 14 വരെ നീട്ടിയതായി എമിറേറ്റ്സ് എയർലൈൻസ്. വിലക്ക് ഈ മാസം നാലിന് അവസാനിക്കാനിരിക്കെയാണ് 10 ദിവസത്തേക്കുകൂടി നീട്ടിയത്.
അതേസമയം യുഎഇയിൽ 1,961 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ – പ്രതിരോധ മന്ത്രാലയം അറിയിച്ചു. ചികിത്സയിലായിരുന്ന 1,803 പേർ കൂടി രോഗമുക്തരായപ്പോൾ നാല് പുതിയ കൊറോണ മരണങ്ങൾ കൂടി രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
ഇതുവരെയുള്ള കണക്കുകൾ പ്രകാരം രാജ്യത്ത് 5,18,262 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. ഇവരിൽ 4,98,943 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്. ആകെ 1,584 കൊറോണ മരണങ്ങൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടു.