ലോക്ക്ഡൗണ്‍ വ്യവസ്ഥകള്‍ പരിശോധിക്കണം; സര്‍ക്കാര്‍
ന്യൂഡല്‍ഹി: കോവിഡ് വ്യാപനം ഉയരുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളം എന്നറിയാം എങ്കിലും ലോക്ക്ഡൗണ്‍ നീട്ടുക എന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ വിശദീകരണം. ലോക്ക്ഡൗണ്‍ അനന്തമായി നീട്ടുന്നതില്‍ ജനം അസ്വസ്ഥരാണെന്നും ലോക്ഡൗണ്‍ അനന്തമായി നീട്ടാനാകില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ വ്യക്തമാക്കിയത്.
കേരളത്തില്‍ ബക്രീദിനോടനുബന്ധിച്ച് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ സുപ്രീംകോടതി ഹര്‍ജി ഇന്ന് പരിഗണിക്കും. ഇതിന്‍ മുന്‍പായി കോവിഡ് വ്യാപന തോതില്‍ മാറ്റം വരാതെയും സംസ്ഥാന സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സുപ്രീകോടതി ഇന്നലെ വിശദീകരണം തേടിയിരുന്നു. ഇതിന്‍ മറുപടി വിശദീകരണത്തിലാണ് സര്‍ക്കാര്‍ ഈ കാര്യം വ്യക്തമാക്കിയത്.
ലോക്ക്ഡൗണ്‍ ജനങ്ങളെ മാനസ്സികമായി സമ്മര്‍ദത്തിലാക്കുന്നുണ്ടെന്നും സമ്പത്ത് വ്യവസ്ഥയെ ബാധിക്കുകയാണെന്നുമാണ് സര്‍ക്കാര്‍ വിശദീകരണം. പ്രതിപക്ഷ പാര്‍ട്ടികളും വ്യാപാര സംഘടനകളുമെല്ലാം ആവശ്യപ്പെട്ടതു കൊണ്ടാണ് ബക്രീദിന് മുന്‍പുള്ള മൂന്നു ദിവസങ്ങളില്‍ സര്‍ക്കാര്‍ ഇളവ് അനുവദിച്ചതെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്.
ഇളവുകള്‍ നല്‍കി സര്‍ക്കാര്‍ ആളുകളുടെ ജീവന്‍ വച്ചു കളിക്കുകയാണെന്ന് ആരോപിച്ച് മലയാളിയും ഡല്‍ഹി വ്യവസായിയുമായ പി കെ ഡി നമ്പ്യാര്‍ ആണ് കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ഇളവ് നല്‍കിയതിനെതിരെ ഹര്‍ജി നല്‍കിയത്.