Editor's ChoiceLatest NewsNationalNewsPoliticsUncategorizedWorld

ട്രം​പി​ന്‍റെ ക​ലാ​പ​കാ​രി​ക​ൾ നാ​ലു മ​ണി​ക്കൂ​ർ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ അഴിഞ്ഞാടി, കാ​പ്പി​റ്റോ​ളി​ലേ​ക്കു മാ​ർ​ച്ച്, 4 മരണം.

വാ​ഷിം​ഗ്ട​ൺ ഡി​സി / തെ​ര​ഞ്ഞെ​ടു​പ്പു പ​രാ​ജ​യം സ​മ്മ​തി​ക്കാതെ അധികാരത്തിൽ കടിച്ചു തൂങ്ങാൻ ട്രം​പ് നടത്തി വരുന്ന ശ്രമങ്ങളുടെ ഭാഗമായിത​ല​സ്ഥാ​ന​മാ​യ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന ആ​യി​ര​ക്ക​ണ​ക്കി​നു ട്രം​പ് അ​നു​യാ​യി​ക​ൾ വൈ​റ്റ്ഹൗ​സി​ൽ​നി​ന്നു കാ​പ്പി​റ്റോ​ളി​ലേ​ക്കു മാ​ർ​ച്ച് ചെ​യ്തു. ആയുധങ്ങളുമായി കാ​പ്പി​റ്റോ​ളി​ലേ​ക്ക് ഇ​ര​ച്ചുക​യ​റി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ അ​നു​യാ​യി​ക​ൾ യു​എ​സ് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​രത്തിൽ നടത്തിയ ക​ലാ​പം അ​മേ​രി​ക്ക​യിൽ ജ​നാ​ധി​പ​ത്യ​ത്തെ കശാപ്പു ചെയ്യും വിധമായിരുന്നു. ക​ലാ​പ​കാ​രി​ക​ൾ നാ​ലു മ​ണി​ക്കൂ​ർ വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ അ​ഴി​ഞ്ഞാടുകയായിരുന്നു. ട്രം​പ് അ​നു​യാ​യി​ൾ മ​തി​ൽ ചാ​ടി​ക്ക​ട​ക്കു​ന്ന​തി​ന്‍റെ​യും ജ​നാ​ല​ച്ചി​ല്ലു​ക​ൾ പൊ​ട്ടി​ക്കു​ന്ന​തി​ന്‍റെ​യും കാ​പ്പി​റ്റോ​ൾ പോ​ലീ​സു​മാ​യി ഏറ്റുമുട്ടുന്ന​തി​ന്‍റെ​യും മ​ന്ദി​ര​ത്തി​ലു​ട​നീ​ളം റോ​ന്തു​ചു​റ്റു​ന്ന​തി​ന്‍റെ​യും സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​ൽ ക​യ​റി​യി​രി​ക്കു​ന്ന​തി​ന്‍റെ​യും ഒക്കെ വീ​ഡി​യോ- ഫോ​ട്ടോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു കൊണ്ടിരിക്കുകയാണ്. നാ​ലു പേ​ർ ക​ലാ​പ​ത്തി​ൽ മരണപ്പെട്ടു. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വെടിയേറ്റ് ഒ​രു സ്ത്രീ​യും, മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി കാ​ര​ണ​ങ്ങ​ൾ മൂലം മ​റ്റു മൂ​ന്നു പേരും മരണപെട്ടതായാണ് ഔദ്യോഗിക വിശദീകരണം ഉണ്ടായത്. അ​ക്ര​മ​സം​ഭ​വ​ങ്ങ​ളി​ൽ 52 പേ​ർ അ​റ​സ്റ്റി​ലാ​യിട്ടുണ്ട്. ബൈ​ഡ​ന്‍റെ വി​ജ​യം സാ​ക്ഷ്യ​പ്പെ​ടു​ത്താ​നാ​യി കോ​ൺ​ഗ്ര​സി​ന്‍റെ സെ​ന​റ്റ്, ജ​ന​പ്ര​തി​നി​ധി സ​ഭ​ക​ൾ ബു​ധ​നാ​ഴ്ച അ​ർ​ധ​രാ​ത്രി സം​യു​ക്ത സ​മ്മേ​ള​നം തുടങ്ങിയതിനു പിറകെയാണ് അ​മേ​രി​ക്ക​ൻ ജ​നാ​ധി​പ​ത്യ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ എക്കാ​ല​ത്തെ​യും നാ​ണം​കെ​ട്ട ചെയ്തികൾക്ക് ലോകം സാക്ഷ്യം വഹിക്കുന്നത്.
അ​ക്ര​മി​ക​ൾ സെ​ന​റ്റ് സ​ഭ​യി​ലേ​ക്ക് കടക്കുന്നതിനു മുൻപ് കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ളെ സു​ര​ക്ഷി​ത​സ്ഥാ​ന​ത്തേ​ക്കു മാ​റ്റി​. ആ​യു​ധ​ങ്ങ​ൾ ധ​രി​ച്ച സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് അ​ക്ര​മി​ക​ളെ തു​ര​ത്തുന്നത്. കൂ​ടു​ത​ൽ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​കാ​തി​രി​ക്കാ​ൻ മുൻകരുതലായി വാ​ഷിം​ഗ്ട​ൺ ഡി​സി​യി​ൽ നി​ശാ​നി​യ​മം പ്ര​ഖ്യാ​പി​ച്ചു. അ​നു​യാ​യി​ക​ളെ മാ​ർ​ച്ചി​നു പ്രേ​രി​പ്പി​ച്ചു പ്ര​സം​ഗി​ച്ച ട്രം​പ് പി​ന്നീ​ട് അ​വ​രോ​ട് വീ​ട്ടി​ലേ​ക്കു പോ​കാ​ൻ നി​ർ​ദേ​ശി​ച്ചു ട്വീ​റ്റ് ചെ​യ്തു. എ​ന്നാ​ൽ ന​വം​ബ​ർ മൂ​ന്നി​ലെ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്ന​താ​യി ട്രം​പ് ആ​വ​ർ​ത്തി​ക്കുകയും ചെയ്യുകയുണ്ടായി. ഇതിനിടെ, അ​ക്ര​മ​ത്തി​നും ഭീ​ഷ​ണി​ക്കും വ​ഴ​ങ്ങി​ല്ലെ​ന്നു വ്യ​ക്ത​മാ​ക്കി​യ കോ​ൺ​ഗ്ര​സ് (​പാ​ർ​ല​മെ​ന്‍റ്) അം​ഗ​ങ്ങ​ൾ ട്രം​പി​നെ പരാജയപ്പെടുത്തിയ ജോ ​ബൈ​ഡ​ന്‍റെ വി​ജ​യം സാ​ക്ഷ്യ​പ്പെ​ടു​ത്തി പ്ര​ഖ്യാ​പ​നം നടത്തുകയുണ്ടായി. സംഭവത്തിന് പി​ന്നാ​ലെ ട്രം​പി​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ട് 12 മ​ണി​ക്കൂ​ർ റ​ദ്ദാ​ക്കപ്പെട്ടു. ട്രം​പി​ന്‍റെ ഭ​ര​ണ​കാ​ലാ​വ​ധി ക​ഴി​യും​വ​രെ ഫേ​സ്ബു​ക്ക്, ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ റ​ദ്ദാ​ക്കു​ന്ന​താ​യി ഫേസ്ബുക്ക് സിഇഒ മാ​ർ​ക്ക് സു​ക്ക​ർ​ബ​ർ​ഗ് അ​റി​യി​ച്ചിട്ടുണ്ട്. നി​യു​ക്ത പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ സം​ഭ​വ​ത്തി​ൽ ഞെ​ട്ട​ൽ അറിയിച്ചു. ട്രം​പി​ന്‍റെ സ്വ​ന്തം റി​പ്പ​ബ്ലി​ക്ക​ൻ പാ​ർ​ട്ടി​യി​ലെ ഒ​ട്ടു​മി​ക്ക നേ​താ​ക്ക​ളും അ​ക്ര​മ​ത്തെ അ​പ​ല​പി​ച്ച റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. അതേസമയം, ര​ണ്ടാ​ഴ്ച​ കാ​ലാ​വ​ധി മാ​ത്ര​മു​ള്ള ​ട്രം​പി​നെ അ​ധി​കാ​ര​ത്തി​ൽ​നി​ന്നു പു​റ​ത്താ​ക്കാ​നു​ള്ള നീക്കങ്ങൾ അ​ണി​യ​റ​യി​ൽ നടന്നുവരുന്നതായ റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button