കൊട്ടിയൂർ പീഡനക്കേസിൽ വഴിത്തിരിവ്, ഇരയെ വിവാഹം കഴിക്കാമെന്ന് 20 വർഷം കഠിനതടവ് ശിക്ഷകിട്ടിയ പ്രതി റോബിൻ വടക്കുഞ്ചേരി.

മാനന്തവാടി രൂപത വൈദികനായിരിക്കെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കുറ്റം ചുമത്തി 20 വര്‍ഷം കഠിന തടവിന് ശിക്ഷിക്കപ്പെട്ട കേസിലെ പ്രതി റോബിൻ വടക്കുഞ്ചേരി താൻ പീഡിപ്പിച്ച പെൺകുട്ടിയെ വിവാഹം കഴിക്കാമെന്ന അഭ്യർത്ഥനയുമായി ഹൈക്കോടതിയെ സമീപിച്ചു. പെണ്‍കുട്ടിയെ വിവാഹം കഴിക്കാമെന്നും കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതിനുമുള്ള അനുമതി തേടിയാണ് പ്രതിയായ റോബിൻ വടക്കുഞ്ചേരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. റോബിനൊപ്പം പെണ്‍കുട്ടിയും ഇതിനായി അപേക്ഷ നല്‍കിയിരിക്കുന്ന് എന്നതാണ് ഞെട്ടിക്കുന്നത്. പ്രതി റോബിൻ വടക്കുഞ്ചേരിയുടെയും, പെൺകുട്ടിയുടെയും അപേക്ഷയിന്മേൽ ഹൈക്കോടതി പോലീസ് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വെള്ളിയാഴ്ച കേസ് പരിഗണിക്കാനിരിക്കുകയാണ്.

കൊട്ടിയൂർ സെന്റ് സെബാസ്റ്റിയൻ പള്ളി വികാരിയായിരിക്കെ 2016 ലാണ് പെണ്‍കുട്ടിയെ പള്ളി മേടയിൽ വച്ച് വികാരിയായിരുന്ന റോബിൻ വടക്കുഞ്ചേരി പീഡിപ്പിക്കുന്നത്. കംപ്യൂട്ടർ പഠിക്കാൻ എത്തിയ പ്രായപൂർത്തിയാകാത്ത കുട്ടിയെ റോബിൻ പ്രലോഭിപ്പിച്ച് പള്ളിമുറിയിൽ എത്തിച്ച് നിരന്തരം പീഡിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചതോടെയാണ് സംഭവം പുറം ലോകത്തറിയുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഗര്‍ഭം പിതാവിന്റെ തലയിൽ കെട്ടിവയ്ക്കാനും ശ്രമം നടക്കുകയായിരുന്നു.
ഇതിനു മുൻപും, റോബിൻ പെണ്‍കുട്ടി സംരക്ഷിച്ചുകൊള്ളാമെന്ന് കോടതിയെ അറിയിച്ചിരുന്നെങ്കിലും കോടതി അത് അബ്‌ഗീകരിച്ചിരുന്നില്ല. റോബിനൊപ്പം ജീവിക്കണമെന്ന് പെണ്‍കുട്ടി ആഗ്രഹം പ്രകടിപ്പിച്ചിരുന്നെങ്കിലും, റോബിനെ സംരക്ഷിക്കുവാന്‍ കൂട്ടുനിന്ന പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്ക് എതിരെ നടപടിയെടുക്കാനും കോടതി അന്ന് പറഞ്ഞിരുന്നതാണ്. മാനന്തവാടി രൂപത വൈദികനായിരുന്ന റോബിനെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിൽ പോക്സോ കുറ്റം ചുമത്തി ശിക്ഷിച്ചിരുന്നു. കേസിൽ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയ റോബിനെ 20 വര്‍ഷം കഠിന തടവിനും മൂന്ന് ലക്ഷം രൂപ പിഴയും തലശ്ശേരി പോക്സോ പ്രത്യേക കോടതി വിധിച്ചിരുന്നു. മൂന്ന് വകുപ്പുകളിലായി 20 വര്‍ഷം വീതം 60 വര്‍ഷമാണ് തടവ് ശിക്ഷ വിധിച്ചിരുന്നത് എങ്കിലും പിന്നീട് ഇത് ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്ന് കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. പള്ളിമേടയിൽ വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിൽ ഒന്നാം പ്രതി റോബിൻ വടക്കുംചേരിയെ ആദ്യം വൈദീക പദവിയിൽ നിന്നും പിന്നീട് സഭയിൽ നിന്നും തുടർന്ന് പുറത്താക്കി. വൈദികവൃത്തിയുമായി ബന്ധപ്പെട്ട എല്ലാ കടമകളില്‍നിന്നും അവകാശങ്ങളില്‍നിന്നും ആജീവനാന്തം വിലക്കികൊണ്ടുള്ള നടപടി മാര്‍പാപ്പയുടെ പ്രത്യേക അധികാരമുപയോഗിച്ച് നടപ്പിലാക്കിയിരുന്നതാണ്.