ബിലീവേഴ്സ് ചർച്ചിനെപ്പറ്റി പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് സഭ.

ബിലിവേഴ്സ് സ്ഥാപനങ്ങളിലെ ആദായ നികുതി വകുപ്പ് റെയ്ഡ് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണവുമായി സഭ. പരിശോധന യെപ്പറ്റി പ്രചരിക്കുന്ന വാർത്തകളെല്ലാം വ്യാജമാണെന്ന് സഭാ വക്താവ് സിജോ പന്തപള്ളിയിൽ അവകാശപ്പെട്ടു.
പരിശോധന രണ്ട് മാസം നീളുമെന്ന് ആണ് ഉദ്യോഗസ്ഥർ അറിയിച്ചി രിക്കുന്നുത്. പരിശോധനയുമായി സഭ എല്ലാവിധത്തിലും സഹകരി ക്കുന്നു. റെയ്ഡിന് ശേഷം ആദായനികുതി വകുപ്പ് ചൂണ്ടിക്കാട്ടുന്ന എല്ലാ പാകപ്പിഴകളും പരിഹരിക്കും. സഭയുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ പല ഭാഗത്തും നടക്കുന്നുണ്ട്. ഈ പ്രവർത്തനങ്ങളുടെ എല്ലാം ഓഡിറ്റ് ആദായ നികുതി വകുപ്പ് ചെയ്യുന്നുണ്ടെന്നുമാണ് ബിലീവേഴ്സ് ചർച്ചിന്റെ വിശദീകരണം. ബിലിവേഴ്സ് ഈസ്റ്റേൺ ചർച്ച് സ്ഥാപനങ്ങളിൽ ആദായ നികുതി വകുപ്പ് നടത്തുന്ന പരിശോധ നയിൽ പതിനാലരക്കോടി രൂപയാണ് പിടിച്ചെടുത്തത്. സഭയുടെ പേരിൽ വിദേശത്ത് നിന്ന് സ്വീകരിച്ച സാമ്പത്തിക സഹായം വ്യാപക മായി വകമാറ്റിയെന്ന്ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു. സംസ്ഥാനത്തിനകത്തും പുറത്തുമായി സ്ഥാപനങ്ങളിൽ പരിശോധന നടന്നുവരുകയാണ്.