ആദ്യ പത്തിൽ കേരളവും ഉണ്ടേ!!!!വിദേശ സഞ്ചാരികൾ കൂടുതൽ എത്തിയ സംസ്ഥാനം

വിദേശ സഞ്ചാരികള്‍ കൂടുതലെത്തിയ സംസ്ഥാനങ്ങളുടെ ലിസ്റ്റില്‍ ആദ്യ പത്തില്‍ കേരളവുമുണ്ട്. മഹാരാഷ്ട്ര 17 ശതമാനം വര്‍ധനയോടെ ഒന്നാമതുള്ളപ്പോള്‍ 3.53 ശതമാനത്തോടെ കേരളം എട്ടാംസ്ഥാനത്താണ്. 2024ല്‍ കേരളം കണ്ടത് 7.38 ലക്ഷം വിദേശികളാണ്. തൊട്ടുമുന്‍ വര്‍ഷം ഇത് 6.49 ലക്ഷമായിരുന്നു. ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളത്തിന് പക്ഷേ ആദ്യ പത്തില്‍ ഇടംപിടിക്കാനായില്ല. 21 ശതമാനം വളര്‍ച്ച നേടിയ യുപിയാണ് ഈ ലിസ്റ്റില്‍ മുന്നില്‍. കേരളത്തിലേക്കുള്ള ആഭ്യന്തര സഞ്ചാരികളുടെ വരവിലുണ്ടായ വളര്‍ച്ച 1.72 ശതമാനമാണ്. 2024ല്‍ കേരളത്തിലെത്തിയത് 2.22 കോടി ആഭ്യന്തര സഞ്ചാരികള്‍. മുന്‍ വര്‍ഷം ഇത് 2.18 കോടി ആളുകള്‍. വിദേശ വിനോദസഞ്ചാരികളുടെ വരവില്‍ മുന്നിലുള്ളത് ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളമാണ്. 32.24 ലക്ഷം വിദേശികളാണ് കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ വിമാനം ഇറങ്ങിയത്. ഇന്ത്യയിലെത്തിയ ആകെ വിദേശ വിനോദസഞ്ചാരികളുടെ 38 ശതമാനം വരുമിത്. ഈ പട്ടികയില്‍ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം ആറാമതാണ്. 3,72,27 പേരാണ് ഇവിടെ വിമാനമിറങ്ങിയത്. 1.10 ലക്ഷം വിദേശികളുമായി തിരുവനന്തപുരം വിമാനത്താവളം പതിനൊന്നാം സ്ഥാനത്തെത്തി. രാജ്യത്തെ ടൂറിസം പ്രോത്സാഹിപ്പിക്കാന്‍ നെറ്റ്ഫ്‌ളിക്‌സുമായി കൈകോര്‍ക്കുകയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം
Tag: Kerala is in the top ten!!!! The state that received the most foreign tourists.