കേരളം ലഹരിയുടെ കേന്ദ്രം; ആറുമാസത്തിൽ 23,487 പേർ അറസ്റ്റിൽ

കേരളത്തിൽ ലഹരിവ്യാപനം എത്ര മാരകമാണെന്ന് ഈ കണക്കുകൾ പറയും. ഇക്കൊല്ലം ജനു വരി ഒന്നുമുതൽ ജൂൺ മുപ്പതുവരെ സംസ്ഥാനത്ത് 22,120 ലഹരിക്ക ടത്തുകേസുകളിൽ അറസ്റ്റിലായത് 23,487 പേർ. 117 പ്രതികളുടെ സ്വത്തു കണ്ടുകെട്ടി. ലഹരികടത്താനു പയോഗിച്ച 77 വാഹനങ്ങൾ പിടി കൂടി. 45 ബാങ്ക് അക്കൗണ്ടുകൾ മര വിപ്പിച്ചു. നേപ്പാളിൽനിന്നാണ് കേരളത്തിലേക്ക് ലഹരിവസ്തുക്കൾ കൂടുതലായി എത്തുന്നത്. മലപ്പുറമാണ് രാസലഹരിയുടെ പ്രധാന വിപണി.
വിപണി. ആറുമാസത്തിനു ള്ളിൽ 2746.871 ഗ്രാം എംഡി എംഎയാണ് ഇവിടെനിന്ന് പി ടികൂടിയത്.ലഹരിക്കടത്ത് പ്രതികളിൽ വിദേശികളും അന്യസംസ്ഥാനക്കാരുമേറേ. ആറുമാസത്തിനിടെ അറസ്റ്റിലായവരിൽ ആറു നേപ്പാളികളും മൂന്ന് ടാൻസാനിയക്കാരും രണ്ട് നൈജീരിയക്കാരനും ഒരു യുഗാൺഡ ക്കാരനുമുണ്ട്. ബംഗാളികൾ 44, ഒഡിഷക്കാർ 13, കർണാടകക്കാർ എട്ട്, ബിഹാറികൾ ആറ്, അസംകാർ നാല് എന്നിങ്ങനെയാണ് അന്യസംസ്ഥാനക്കാരായ പ്രതികളുടെ എണ്ണം. നേപ്പാളിൽനിന്നാണ് കേരളത്തിലേക്ക് ലഹരിവസ്തുക്കൾ കൂടുതലായി എത്തുന്നത്.
കോഴിക്കോട് സിറ്റിയിൽ 2586.508 ഗ്രാമും പിടികൂടി. കൊച്ചിയിൽ 1271.586 ഗ്രാം എംഡിഎംഎയും കണ്ട ടുത്തു. ലഹരിക്കച്ചവടം തടയാനു ള്ള നടപടികളും ലഹരി ഉപയോഗത്തിനെതിരായ ബോധവത്കരണവും പോലീസും എക്സൈസുമെല്ലാം ഊർജിതമാക്കിയിട്ടും ലഹരിക്കടത്ത് വലിയതോതിൽ വർധിന്നതായാണ് കണക്കുകൾ തെളിയിക്കുന്നത്