Editor's ChoiceKerala NewsLatest NewsLocal NewsNationalNews
കേരള നിയമസഭ സമ്മേളനം ജനുവരി 8 മുതൽ 28 വരെ.

തിരുവനന്തപുരം/ പതിനാലാം കേരള നിയമസഭയുടെ ഏറ്റവും ഒടുവിലത്തെ സമ്പൂര്‍ണ സമ്മേളനം ജനുവരി 8 മുതൽ 28 വരെ നടക്കും. സഭാ സമ്മേളനം എട്ടു മുതല്‍ ചേരാന്‍ സംസ്ഥാന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്തു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയായിരിക്കും സമ്മേളനം ആരംഭിക്കുന്നത്. 15ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരിപ്പിക്കും. സ്വര്‍ണക്കടത്ത്, ലൈഫ് മിഷൻ,സ്വപ്നയുടെ നിയമനം, സിഎജി റിപ്പോര്‍ട്ട് വിവാദം, സ്പീക്കര്‍ക്കെതിരെ ഉണ്ടായ ആരോപണങ്ങള്‍ അടക്കം നിരവധി രാഷ്ട്രീയ വിഷയങ്ങള്‍ സഭാസമ്മേളനത്തിൽ ചര്‍ച്ചയ്ക്കു വരും. നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പുള്ള സമ്മേളനം എന്ന നിലയില്‍ ഏറെ രാഷ്ട്രീയ പ്രാധാന്യമാണ് സമ്മേളനത്തിന് ഉള്ളത്.