ലാപ്‌ടോപ്പ് വിവാദം: പറ്റിച്ചതല്ല, പ്രശ്‌നം പവര്‍ സ്വിച്ചിന് മാത്രം. മാറ്റി നല്‍കുമെന്ന് കമ്പനി.
തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സൗകര്യമില്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കായി സര്‍ക്കാര്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചിരുന്നു.അത്തരത്തിലൊരു പദ്ധതിയായിരുന്നു വിദ്യാശ്രീ പദ്ധതി. 2020 ല്‍ ആവിഷ്‌കരിച്ച പദ്ധതി. ഒരു വര്‍ഷത്തിനിടെ 2100 ഓളം കൊക്കോണിക്‌സ് ലാപ്‌ടോപ്പുകള്‍ വിതരണം ചെയ്തു എന്നാണ് റിപ്പോര്‍ട്ടുകള്‍.
എന്നാല്‍ ഈ പദ്ധതിക്കെതിരെ നിരവധി വിമര്‍ശനങ്ങളും അഴിമതി ആരോപണങ്ങളും കഴിഞ്ഞ ദിവസങ്ങളില്‍ ഉയര്‍ന്നു വന്നിരുന്നു. കൊക്കോണിക്‌സ് ലാപ്‌ടോപ്പുകളില്‍ അഴിമതി നടന്നു എന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറിമറിഞ്ഞു. അതേസമയം ഇത്തരത്തില്‍ ഉയര്‍ന്നു വരുന്ന ആരോപണങ്ങള്‍ക്കെതിരെ കൊക്കോണിക്‌സ് കമ്പനിക്ക് പറയാനുള്ളത് മറ്റൊന്നാണ്.
വിദ്യാശ്രി പദ്ധതിയിലൂടെ 2130 ലാപ്‌ടോപ്പുകളാണ് കൊകൊണ്ണിക്‌സ് കമ്പനി വിതരണം ചെയ്തത്. വിതരണം ചെയ്ത് താമസിയാതെ തന്നെ പരാതികള്‍ വന്നതോടെ ലാപ്‌ടോപ്പ് സ്റ്റോര്‍ ചെയ്തതിലെ പ്രശ്‌നമായിരിക്കുമെന്നും ബാറ്ററി കേട് വന്നതായിരിക്കുമെന്നും കരുതി എന്നാല്‍ പിന്നീടും പരാതി ഉയര്‍ന്നതോടെ പ്രശ്‌നം ഗൗരവമായി കണ്ട് ലാപ്‌ടോപ്പുകള്‍ പരിശോധിച്ചതായും പരിശോധനയില്‍ പവര്‍ സ്വിച്ചിന്റെ സര്‍ക്യൂട്ടിലാണ് പ്രശ്‌നമെന്ന് കണ്ടെത്തുകയായിരുന്നെന്നാണ് കൊക്കോണിക്‌സ് കമ്പനി പറയുന്നത്.
പ്രശ്‌നം കണ്ടെത്തിയതോടെ ലാപ്‌ടോപിന്റെ പ്രശ്‌ന പരിഹാരവും നടത്തിയ കമ്പനി കേടായ ലാപ്‌ടോപ്പുകള്‍ക്ക് പകരം പുതിയ ലാപ്‌ടോപ് നല്‍കുമെന്നും കാണിച്ച് ഐടി മിഷനും, കുടുംബശ്രീക്കും, കെഎസ്എഫ്ഇക്കും കത്തെഴുതിയിരുന്നെന്നും കമ്പനി വെളിപ്പെടുത്തുന്നു. കേടായ ലാപ്‌ടോപുകള്‍ക്ക് പകരം പുതിയ ലാപ്‌ടോപ്പുകള്‍ പരാതി ലഭിക്കുന്നതിനനുസരിച്ച് 15 ദിവസത്തിനുള്ളില്‍ മാറ്റി നല്‍കുമെന്നും അതല്ലാത്ത പക്ഷം ആ മാസത്തെ ലാപ്‌ടോപ്പിന്റെ ഇഎംഐ ആയ 500 രൂപ കമ്പനി നല്‍കുമെന്ന വ്യവസ്ഥയിലായിരുന്നു കത്തയച്ചതെന്നാണ് കമ്പനി പറയുന്നത്.
അതേസമയം കെഎസ്എഫ്ഇയും കുടുംബശ്രീയും ഐടിമിഷനും ചേര്‍ന്ന് നടത്തിയ പദ്ധതി. പദ്ധതിയിലൂടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും പതിനായിരം രൂപ വിലയില്‍ ലാപ്ടോപ്. മാസം അഞ്ഞൂര്‍ രൂപ അടവ്. എന്നാല്‍ സര്‍ക്കാര്‍ നല്‍കിയ ലാപ്‌ടോപ് കാഴ്ച്ചവസ്തു ആകുകയാണെന്ന വിമര്‍ശനമാണ് പിന്നീട് ഉണ്ടായത്. 49 ശതമാനം സംസ്ഥാന സര്‍ക്കാര്‍ പങ്കാളിത്തതോടെ തുടങ്ങിയ പദ്ധതി. വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയ വാഗ്ദാനം. എന്നാല്‍ ഇപ്പോള്‍ പാതിവഴിയിലായിരിക്കുന്നു.
പ്രശ്‌നം കണ്ടെത്തിയതോടെ അതിനുള്ള പരിഹാരം നടത്തുന്നതിനാല്‍ തന്നെ താത്ക്കാലികമായി ലാപ്‌ടോപ് നിര്‍മ്മാണം നിര്‍ത്തിവച്ചിരിക്കയാണെന്നും മൂന്നാഴ്ചയ്ക്കകം പ്രശ്‌നങ്ങള്‍ പരിഹരിക്കുകയും വിദ്യാശ്രീ പദ്ധതിയിലൂടെ ലാപ്‌ടോപ് വിതരണം തുടരുമെന്നാണ് കമ്പനി വ്യക്തമാക്കുന്നത്.അതേസമയം കമ്പനി എച്ച്പി, ലെനോവൊ കമ്പനികളുമായി കരാര്‍ നടത്തിയെന്നും പറയുന്നുണ്ടെങ്കിലും ഇതുവരെ അതിനും നടപടി ആയിട്ടില്ല എന്നതും ശ്രദ്ധയമായ കാര്യമാണ്.