keralaKerala NewsLatest News

കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ചതിനെ തുടര്‍ന്ന് കേരളത്തിലും കർശന ജാഗ്രത; ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധന

കഫ് സിറപ്പ് കുടിച്ച് കുട്ടികൾ മരിച്ചതിനെ തുടര്‍ന്ന് കേരളത്തിലും കർശന ജാഗ്രത ആരംഭിച്ചു. പരാതിക്ക് കാരണമായ കോൾഡ്രിഫ് കഫ് സിറപ്പിന്റെ സാമ്പിളുകൾ സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ ജില്ലകളിലായി മൊത്തം 170 ബോട്ടിലുകൾ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്.

അപകടത്തിന് കാരണമായതായി സംശയിക്കുന്ന SR 13 ബാച്ച് കേരളത്തിൽ വിൽപ്പനയ്‌ക്ക് എത്തിയിട്ടില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വിഭാഗത്തിന്റെ പ്രാഥമിക നിഗമനം. ഇതിനിടെ, കോൾഡ്രിഫ് സിറപ്പിന്റെ വിൽപ്പന സംസ്ഥാനത്ത് പൂർണമായും നിരോധിച്ചു. ഇനി ഈ ഉൽപ്പന്നത്തിന്റെ പുതിയ സ്റ്റോക്കുകൾ സ്വീകരിക്കാനോ വിൽക്കാനോ പാടില്ല.

വിൽപ്പന നിരോധനം ഉറപ്പാക്കുന്നതിനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും പരിശോധനകൾ തുടരുകയാണ്. സംസ്ഥാനത്ത് വിപണിയിലുള്ള എല്ലാ ചുമമരുന്നുകളുടെയും ഗുണനിലവാരം ഉറപ്പാക്കാൻ ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷണം കർശനമാക്കിയിട്ടുണ്ട്.

ഇതിനായി 52 മരുന്നുകളുടെ സാമ്പിളുകൾ പരിശോധനയ്‌ക്കായി ശേഖരിച്ചിരിക്കുകയാണ്. കേരളത്തിൽ നിർമ്മിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ വകുപ്പിന്റെ വിവിധ ലാബുകളിൽ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കുമെന്ന് അധികൃതർ അറിയിച്ചു. പരിശോധനയുടെ പ്രധാന ലക്ഷ്യം — സിറപ്പിൽ അനുവദനീയതയെക്കാൾ കൂടുതലായി ഡൈഎത്തിൽ ഗ്ലൈക്കോൾ അടങ്ങിയിട്ടുണ്ടോ എന്നതാണ്.

Tag: Kerala on high alert after children die after drinking cough syrup; Inspections at hospital pharmacies and medical stores

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button