കേരളത്തില്‍ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രഖ്യാപിച്ചു. പ്ലസ്ടുവിന് 87.94 ശതമാനം വിജയം
തിരുവനന്തപുരം: കേരളത്തില്‍ പ്ലസ് ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. 87.94 ശതമാനം പേരാണ് പ്ലസ്ടു പരീക്ഷയില്‍ വിജയം കൈവരിച്ചത്. 3,28,702 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടിയാണ് പരീക്ഷാ ഫല പ്രഖ്യാപനം നടത്തിയത്.
91.11%. തോടെ എറണാകുളം ഏറ്റവും കൂടുതല്‍ വിജയശതമാനം സ്വന്തമാക്കി. അതേസമയം പത്തനംതിട്ടയിലാണ് വിജയശതമാനം കുറവുള്ളത്. 82.53 ആണ് ഈ ജില്ലയിലെ വിജയ ശതമാനം.
ഇത്തവണ 4,47,461 കുട്ടികളാണ് പ്ലസ് ടു പരീക്ഷ എഴുതിയത്. 4,47,461 വിദ്യാര്‍ത്ഥികളില്‍ റെഗുലര്‍ സ്ട്രീമില്‍ 4,46,471 വിദ്യാര്‍ത്ഥികളും പ്രൈവറ്റില്‍ നിന്ന് 990 വിദ്യാര്‍ത്ഥികളുമാണ് പരീക്ഷ എഴുതിയത്.
കോവിഡിലും തെരഞ്ഞെടുപ്പുമായി നീണ്ടു പോകുകയായിരുന്നു പരീക്ഷകള്‍. എഴുത്ത് പരീക്ഷയുടെ ചോദ്യപേപ്പര്‍ മൂല്യനിര്‍ണ്ണം ജൂണ്‍ ആദ്യം ആരംഭിച്ച് ജൂണ്‍ 19 തോടെ മൂല്യ നിര്‍ണയം അവസാനിപ്പിക്കുകയായിരുന്നു.
അതേസമയം പ്ലസ് ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ മേയ് 28 ന് തുടങ്ങിയെങ്കിലും കോവിഡിന്റെ വ്യാപന തോത് കൂടിയതോടെ ജൂലൈ12 വരെ പരീക്ഷ നീളുകയായിരുന്നു. ഇത് പരീക്ഷാ മൂല്യനിര്‍ണയത്തയും ബാധിച്ചിരുന്നു.
ഇന്ന് വൈകിട്ട് 4 മണിയോടെ
www.keralaresults.nic.in, www.dhsekerala.gov.in, www.prd.kerala.gov.in, www.results.kite.kerala.gov.in, www.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലും Saphalam 2021, iExaMS-Kerala, PRD Live മൊബൈല്‍ ആപ്പുകളിലും ഫലം ലഭിക്കും.