Kerala NewsLatest NewsUncategorized

എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് സമരം; മധ്യസ്ഥ ശ്രമവുമായി എഐവൈഎഫ്

തിരുവനന്തപുരം: എൽജിഎസ് റാങ്ക് ഹോൾഡേഴ്‌സ് സമരത്തിൽ മധ്യസ്ഥ ശ്രമവുമായി എഐവൈഎഫ് രംഗത്ത്. ഉദ്യോഗാർത്ഥികളുമായി എഐവൈഎഫ് സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത് ചർച്ച നടത്തി. ഭരണമുന്നണിയിൽപ്പെട്ട സംഘടന ചർച്ച നടത്തിയത് സ്വാഗതാർഹമെന്നും പ്രശ്‌നപരിഹാരത്തിന് ഇടപെടുമെന്ന് എഐവൈഎഫ് ഉറപ്പുനൽകിയെന്നും ഉദ്യോഗാർത്ഥികൾ പറഞ്ഞു.

സമവായത്തിനാണ് എഐവൈഎഫ് ശ്രമം നടത്തുന്നത്. രാവിലെ 10 മണിയോടെയാണ് ഉദ്യോഗാർത്ഥികളുമായി എഐവൈഎഫ് നേതാക്കൾ ചർച്ച നടത്തിയത്. പ്രശ്‌നപരിഹാരത്തിനായി ഇടപെടുമെന്ന് എഐവൈഎഫ് ഉറപ്പുനൽകിയതായും ഉദ്യോഗാർത്ഥികൾ പറഞ്ഞു. അതേസമയം, സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. ഉദ്യോഗാർത്ഥികൾക്ക് പിന്തുണയുമായി വിവിധ യുവജന സംഘടനകളും സെക്രട്ടേറിയറ്റിന് മുന്നിലേക്ക് പ്രതിഷേധ മാർച്ചുമായി എത്തിയിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button