CrimeKerala NewsLatest NewsNewsPolitics

സഞ്ജിത്തിനെ വധിച്ചവരെ കേരള പോലീസ് പിടികൂടില്ല: മാത്യു സാമുവല്‍

തിരുവനന്തപുരം: കഴിഞ്ഞദിവസം കൊല്ലപ്പെട്ട പാലക്കാട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ യഥാര്‍ഥ കൊലയാളികളെ കേരള പോലീസ് പിടിക്കില്ലെന്ന് തെഹല്‍ക്ക് മുന്‍ എഡിറ്റര്‍ മാത്യു സാമുവല്‍. മഹാരാജാസ് കോളേജില്‍ എസ്ഡിപിഐ തീവ്രവാദികള്‍ കൊന്ന എസ്എഫ്ഐ പ്രവര്‍ത്തകന്‍ അഭിമന്യുവിന്റെ കേസിലും സമാന അനുഭവമാണുണ്ടായതെന്നും മാത്യു സാമുവല്‍ പറയുന്നു.

കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കേസിലെ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്നതിന് ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ സന്ദേശം വരുന്നു അവരെ അറസ്റ്റ് ചെയ്യേണ്ട. ഇന്ന് അദ്ദേഹം എനിക്കൊരു മെസേജ് അയച്ചു അഭിമന്യു വധക്കേസിലെ പിന്നാമ്പുറത്ത് ഉള്ള യഥാര്‍ഥ പ്രതികള്‍, അറസ്റ്റ് ചെയ്യപ്പെട്ടില്ല, അതേപോലെ ആയിരിക്കും പാലക്കാട് കൊലപാതകത്തിലെ പ്രതികളെയും ഒന്നും ചെയ്യാന്‍ പോകുന്നില്ലെന്നും മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.


പോസ്റ്റിന്റെ പൂര്‍ണരൂപം-


കോവിഡിന് മുമ്പ് കേരള പോലീസിലെ ഒരു ഓഫീസര്‍, ഒരു യാദൃശ്ചികമായ കൂടിക്കാഴ്ച നടത്തി എന്റെ ഒരു സുഹൃത്ത് ആണ് ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത്. അഭിമന്യു കേസ് അന്വേഷിച്ച ടീമില്‍ ഉണ്ടായിരുന്നു, അദ്ദേഹം കോളജില്‍ പഠിച്ചപ്പോള്‍ അയാള്‍ എസ്എഫ്ഐക്കാരനായിരുന്നു, കോളേജ് യൂണിയന്‍ ഇലക്ഷനില്‍ മത്സരിച്ചിട്ടുണ്ട് ഇപ്പോഴും ഒരു ഇടതുപക്ഷ അനുഭാവി…!


ഈ കേസിലെ യഥാര്‍ത്ഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോകുന്ന ഒരു മണിക്കൂര്‍ മുമ്പ് സീനിയര്‍ പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണ്‍ സന്ദേശം വരുന്നു അവരെ അറസ്റ്റ് ചെയ്യേണ്ട…! ഇന്ന് അദ്ദേഹം എനിക്കൊരു മെസ്സേജ് അയച്ചു അഭിമന്യു വധക്കേസിലെ പിന്നാമ്പുറത്ത് ഉള്ള യഥാര്‍ത്ഥ പ്രതികള്‍, അറസ്റ്റ് ചെയ്യപ്പെട്ടില്ല, അതേപോലെ ആയിരിക്കും പാലക്കാട് കൊലപാതകത്തിലെ പ്രതികളെയും ഒന്നും ചെയ്യാന്‍ പോകുന്നില്ല…!


ഒരുകാര്യം വ്യക്തമായി പറയാം പിണറായി സര്‍ക്കാരിന്റെ പോലീസ് മത തീവ്രവാദ സംഘടനയുമായിട്ടുള്ള അവിഹിത ബന്ധം കേരളത്തെ നാശത്തിലേക്ക് നയിക്കും…! അഭിമന്യു എന്ന് സഖാവ് കൊല്ലപ്പെട്ടു ആ പയ്യന്റെ പേരില്‍ പിരിച്ച പണം…!


അതാണ് ഒരിക്കല്‍ പിണറായി വിജയന്‍ പറഞ്ഞത്,ഈ പാര്‍ട്ടിയെ പറ്റി നിങ്ങള്‍ക്ക് ഒരു ചുക്കും അറിയില്ല…!

https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2Fmathew.samuel.908%2Fposts%2F10228946815643680&show_text=true&width=500

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button