CovidKerala NewsLatest News
പോലീസിനെ വിളിക്കൂ ; അവശ്യമരുന്നുകള്‍ വീട്ടിലെത്തും
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ തുടരുന്ന പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ കാലയളവില്‍ ഇനി മരുന്ന് വാങ്ങാനായി പുറത്തുപോവണമെന്നില്ല.
സഹായത്തിനായി പൊലിസെത്തും. ഇതിനായി 112 എന്ന നമ്ബറില്‍ വിളിച്ചാല്‍ മതി.
ഹൈവേ പൊലിസാണ് വീടുകളില്‍ മരുന്ന് എത്തിച്ചു നല്‍കുക. മരുന്നുകളുടെ പേര് വാട്ട്‌സ്‌ആപ്പ് വഴി പൊലിസിനെ അറിയിക്കുകയും വേണം. വീടുകളില്‍ തന്നെ കിടപ്പിലായ രോഗികള്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ആവശ്യമുള്ള പക്ഷം എത്തിച്ചു നല്‍കാനായിരിക്കും മുന്‍ഗണന.