Kerala NewsLatest NewsNews

കടലിനെ വരെ വിറ്റവര്‍ ഇനി പൊയ്‌ക്കോണം, സര്‍ക്കാരിന്റെ പതിനാറടിയന്തിരമാണ് ഏപ്രില്‍ ആറിന്;സലീം കുമാര്‍

എല്‍ ഡി എഫിനെ ജനങ്ങള്‍ ഓടിക്കുന്ന ദിവസമാണ് ഏപ്രില്‍ 6 എന്നായിരുന്നു താരത്തിന്‍്റെ വാക്കുകള്‍. സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച്‌ നടന്‍ സലീം കുമാര്‍. എല്ലാം ശരിയാക്കി തന്നവര്‍ ഇനി പൊയ്‌ക്കോണം. അല്ലെങ്കില്‍ ജനം പറഞ്ഞുവിടുമെന്ന് സലീം കുമാര്‍ പുശ്ചിച്ചു. വിശ്വാസവഞ്ചകരുടെ 16 അടിയന്തരമായി ഏപ്രില്‍ 6 നമ്മള്‍ ആഘോഷിക്കണമെന്നും നടന്‍ ആഹ്വാനം ചെയ്യുന്നു. പെരുമ്ബാവൂരില്‍ എല്‍ദോസ് കുന്നപ്പിള്ളിയുടെ തിരഞ്ഞെടുപ്പ് പ്രചാരണവേദിയില്‍ സംസാരിക്കുകയായിരുന്നു താരം.

‘അസാധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച ഒരു സര്‍ക്കാരാണിതെന്ന് പറയുന്നത് വെറുതേയല്ല, വളരെ ശരിയാണ്. അറബികടല്‍ വരെ വില്‍ക്കാന്‍ പറ്റുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. അത് വരെ സാധ്യമായി. സര്‍ക്കാര്‍ അവകാശപ്പെടുന്നത് സ്ത്രീകള്‍ ആത്മസംതൃപ്തിയോടെ കഴിഞ്ഞ അഞ്ചുവര്‍ഷങ്ങള്‍ എന്നാണ്. ആ വാളയാറിലെ 2 പിഞ്ചുകുഞ്ഞുങ്ങളുടെ ശരീരം ഇപ്പോഴും നമുക്ക് മുന്നിലുണ്ട്. ആ അമ്മ തല മുണ്ഡനം ചെയ്ത് ധര്‍മടത്ത് വരുന്നുണ്ട്. എന്ത് ആത്മസംതൃപ്തിയാണ് അവര്‍ ലഭിച്ചത്? കോവിഡ് ബാധിച്ച സ്ത്രീയെ ആംബുലന്‍സിനുള്ളില്‍ പീഡിപ്പിച്ചു. എന്ത് ആത്മസംതൃപ്തിയാണ് അവര്‍ക്കുള്ളത്?. പക്ഷേ സ്വപ്നയ്ക്ക് കിട്ടി ആത്മസംതൃപ്തി. പത്താം ക്ലാസ് പാസായ സ്വപ്നയ്ക്ക് മുഖ്യമന്ത്രിയെക്കാള്‍ ശമ്ബളം നല്‍കി ആത്മസംതൃപ്തി അടയിപ്പിച്ചു.’

‘നേതാക്കന്‍മാരുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി അവരെയും ആത്മസംതൃപ്തിയിലെത്തിച്ചു. സാധാരണക്കാരന്‍ ഇപ്പോഴും സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് നടക്കുവാണ്. ഓണമോ, ക്രിസ്മസോ, പെരുന്നാളോ ഒക്കെ ആഘോഷിച്ചിട്ട് 5 വര്‍ഷമായി. ഓര്‍മയുണ്ടോ അന്ന് ആ പ്രാവിനെ പറത്തിയത്. ആ പ്രാവിന് അന്നേ കാര്യം മനസിലായി. തള്ളിന് മാത്രം കുറവില്ല’.- സലീം കുമാര്‍ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button