Kerala NewsLatest NewsNationalNews

പത്മ പുരസ്‌കാരത്തില്‍ കേരളം തിളങ്ങുന്നു: ഈ വര്‍ഷം പത്മ അവാര്‍ഡുകള്‍ ലഭിച്ചത് ആകെ 119 പേര്‍ക്ക്

ന്യൂഡല്‍ഹി: കേരളത്തിന് അഭിമാനപൂര്‍വം ഓര്‍മിക്കാന്‍ ഈ വര്‍ഷത്തെ ഇന്ത്യയിലെ പരമോന്നത പുരസ്‌കാരങ്ങളായ പത്മപുരസ്‌കാരങ്ങള്‍. കേരളത്തില്‍ നിന്ന് ഗായിക കെ.എസ്. ചിത്രയ്ക്ക് പത്മഭൂഷണും കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ.എം. നമ്പ്യാര്‍, കെ.കെ. രാമചന്ദ്രന്‍ പുലവര്‍, ബാലന്‍ പുത്തേരി, ധനഞ്ജയ് ദിവാകര്‍ എന്നിവര്‍ക്ക് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു.

ഈ വര്‍ഷം ജനുവരിയില്‍ പ്രഖ്യാപിച്ച 119 അവാര്‍ഡുകളില്‍ ഏഴ് പത്മവിഭൂഷണ്‍, 10 പത്മഭൂഷണ്‍, 112 പത്മശ്രീ അവാര്‍ഡുകളാണുള്ളത്. പത്മ അവാര്‍ഡ് സ്വീകരിച്ചവരില്‍ 29 പേര്‍ സ്ത്രീകളാണ്. 10 പേര്‍ വിദേശ പൗരന്മാര്‍/എന്‍ആര്‍ഐ/പിഐഒ/ഒസിഐ വിഭാഗത്തില്‍ നിന്നുള്ളവരാണ്. 16 പേര്‍ക്ക് മരണാനന്തരമാണ് പത്മപുരസ്‌കാരം ലഭിച്ചത്. ഒരു ട്രാന്‍സ്ജന്‍ഡര്‍ക്കും അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.

ജപ്പാന്‍ മുന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെ (പബ്ലിക് അഫയേര്‍സ്), എസ്.പി. ബാലസുബ്രഹ്‌മണ്യം (ആര്‍ട്്- മരണാനന്തരം- തമിഴ്‌നാട്), ഡോ. ബെല്ലെ മോനപ്പ ഹെഗ്‌ഡെ (മെഡിസിന്‍- കര്‍ണാടക), നരിന്ദര്‍ സിംഗ് കപാനി( സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗ്- മരണാനന്തരം- യുഎസ്), മൗലാന വാഹിദുദ്ദീന്‍ ഖാന്‍ (സ്പിരിച്വലിസം- ഡല്‍ഹി), ബി.ബി. ലാല്‍ (ആര്‍ക്കിയോളജി- ഡല്‍ഹി), സുദര്‍ശന്‍ സാഹു (ആര്‍ട്- ഒഡീഷ) എന്നിവര്‍ക്കാണ് പത്മവിഭൂഷണ്‍ ലഭിച്ചത്.

കെ.എസ്. ചിത്ര (ആര്‍ട്- കേരളം), തരുണ്‍ ഗൊഗോയ് (പബ്ലിക് അഫയേഴ്‌സ്- മരണാനന്തരം- അസം), ചന്ദ്രശേഖര്‍ കമ്പാര (ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യൂക്കേഷന്‍- കര്‍ണാടക), സുമിത്ര മഹാജന്‍ (പബ്ലിക് അഫയേഴ്‌സ്- മധ്യപ്രദേശ്), നൃപേന്ദ്ര മിശ്ര (സിവില്‍ സര്‍വീസ്- ഉത്തര്‍പ്രദേശ്), രാംവിലാസ് പാസ്വാന്‍ (പബ്ലിക് അഫയേഴ്‌സ്- മരണാനന്തരം- ബിഹാര്‍), കേശുഭായ് പട്ടേല്‍ (പബ്ലിക് അഫയേഴ്‌സ്- മരണാനന്തരം- ഗുജറാത്ത്), കാല്‍ബെ സാദിഖ് (സ്പിരിച്വലിസം- മരണാനന്തരം- ഉത്തര്‍പ്രദേശ്), രജനികാന്ത് ദേവിദാസ് ഷ്‌റോഫ് (ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി- മഹാരാഷ്ട്ര), തര്‍ലോചന്‍ സിംഗ് (പബ്ലിക് അഫയേഴ്‌സ്- ഹരിയാന) എന്നിവര്‍ക്കാണ് പത്മഭൂഷണ്‍ ലഭിച്ചത്.

കര്‍ണാടകയില്‍ നിന്നുള്ള ട്രാന്‍സ്ജന്‍ഡര്‍ മാതാ ബി മഞ്ജമ്മ ജോഗതി എന്ന ട്രാന്‍സ്ജന്‍ഡര്‍ക്ക് പത്മശ്രീ ലഭിച്ചു. ഇന്ത്യയുടെ പരമോന്നത പുരസ്‌കാരം ഒരു ട്രാന്‍സ്ജന്‍ഡര്‍ക്ക് ലഭിക്കുന്നത് ആദ്യമാണ്. നാടോടിനൃത്തത്തിലെ അവരുടെ പ്രകടനവും സംഭാവനകളുമാണ് അവാര്‍ഡിന് അര്‍ഹയാക്കിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button