രാജ്യത്ത് കോവിഡ് ആശങ്ക കുറയുന്നു, 24 മണിക്കൂറിനിടെ 61,267 പേര്‍ക്ക് രോഗം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ആശങ്ക കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 61,267 പേര്‍ക്കാണ്പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം 66,85,083ആയി.കഴിഞ്ഞ 24 മണിക്കൂറിനിടെ 884 പേരാണ് കോവിഡ് ബാധിച്ച് രാജ്യത്ത് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,03,569 ആയി ഉയര്‍ന്നു.
രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇന്നലെ 10,244 കേസും 263 മരണവുമാണുണ്ടായത്. 14,53,653 പേരാണ് സംസ്ഥാനത്തെ ആകെ രോഗബാധിതര്‍. 38,347 മരങ്ങളും ഇതിനകം മഹാരാഷ്ട്രയിലുണ്ടായി. ആന്ധ്രയില്‍ ഇന്നലെ 4256 കേസും 38 മരണവും കര്‍ണാടകയില്‍ 7051 കേസും 84 മരണവും തമിഴ്‌നാട്ടില്‍ 5395 കേസും 62 മരണവുമുണ്ടായി. ആന്ധ്രയില്‍ 6019, കര്‍ണാടകയില്‍ 9370, തമിഴ്‌നാട്ടില്‍ 9846 മരണങ്ങളുമാണ് ഇതിനകം റിപ്പോര്‍ട്ട് ചെയ്തത്.
ലോകത്ത് ഇതുവരെ മൂന്ന് കോടി അമ്പത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.10,45,849 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,6859,361 ആയി ഉയര്‍ന്നു.ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഏഴുപത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 214,994 പേര്‍ മരിച്ചു. രോഗമുക്തരുടെ എണ്ണം 4,890,263 ആയി.