കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ് 26 പേർക്ക്

തിരുവനന്തപുരം/ ചലച്ചിത്ര ഗവേഷണം പ്രോൽസാഹിപ്പിക്കുന്നതിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഏർപ്പെടുത്തിയ 2020ലെ ഫെലോഷിപ്പിന് 26 പേർ അർഹരായി. സിനോപ്സിസിന്റെ മൂല്യനിർണയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിൽ ആദ്യ മൂന്നു റാങ്ക് നേടുന്നവർക്ക് പി.കെ റോസി, ലെനിൻ രാജേന്ദ്രൻ പി.കെ നായർ, എന്നിവരുടെ പേരിൽ ഏർപ്പെടുത്തിയ ഫെലോഷിപ്പുകൾ മൂന്നും വനിതകൾ കരസ്ഥമാക്കി. ഒന്നാം റാങ്ക് നേടിയ അനിറ്റ ഷാജിക്ക് (‘എന്നുടെയൊച്ച കേട്ടുവോ വേറിട്ട്’; മലയാള സിനിമയിലെ സ്ത്രീശബ്ദങ്ങളും താരനായികാനിർമ്മിതിയും) പി.കെ റോസി ഫെലോഷിപ്പും രണ്ടാംറാങ്ക് നേടിയ ഡോ.കെ.ദിവ്യയ്ക്ക് (മലയാള സിനിമയുടെ ലൈംഗികഭാവന; ആവിഷ്കരണത്തിലെ പ്രശ്നഭൂമികകൾ) ലെനിൻ രാജേന്ദ്രൻ ഫെലോഷിപ്പും മൂന്നാംറാങ്കുകാരിയായ രാജരാജേശ്വരി അശോകിന് (Tracing the Shadows and Colours; A study of the Evolution of Film Publicity and Publicity Materials in Kerala) പി.കെ നായർ ഫെലോഷിപ്പും ലഭിച്ചു. 50,000 രൂപയാണ് ഫെലോഷിപ്പ് തുക.
പി.എൻ ഗോപീകൃഷ്ണൻ, ഹരികൃഷ്ണൻ എസ്, ഹരിപ്രസാദ് അത്താണിക്കൽ, വിദ്യ മുകുന്ദൻ, ഡോ.ഹരീഷ് ശക്തിധരൻ, ഡോ.അമീറ വി.യു, കുര്യൻ കെ. തോമസ്, ജെയിംസ് ജോസഫ്, ഡോ.സംഗീത ചേനംപുല്ലി, ഡോ.ശ്രീബിത പി.വി, മഞ്ജു ഇ.പി, ശ്രീകല എം.എസ്, അജിത് കുമാർ എ.എസ്, സഞ്ജുന എം, സ്വാതിലക്ഷ്മി വിക്രം, വിഷ്ണുരാജ് പി, ബ്ളെയ്സ് ജോണി, ഷെസിയ സലിം, സാബു പ്രവദാസ്, ജെ.രാജശേഖരൻ നായർ, മനോജ് മനോഹരൻ, അഞ്ജന കെ.എസ്, അനുശ്രീ ചന്ദ്രൻ സി എന്നിവരാണ് 50,000 രൂപയുടെ ഫെലോഷിപ്പ് ലഭിച്ച മറ്റുള്ളവർ. സിനോപ്സിസിന്റെ മൂല്യനിർണയത്തിലും അഭിമുഖത്തിലും 70 ശതമാനത്തിലധികം മാർക്കു ലഭിച്ചവർക്കാണ് ഫെലോഷിപ്പ് നൽകിയിട്ടുള്ളത്. തുടർന്നു വരുന്ന 14 റാങ്കുകാർക്ക് 25,000 രൂപയുടെ റിസർച്ച് ഗ്രാൻറ് നൽകും. സമർപ്പിച്ച വിഷയത്തിൽ ഗവേഷണം നടത്തി വർക്കിംഗ് പേപ്പറായോ പുസ്തകമായോ പ്രസിദ്ധീകരിക്കുന്നതിന് നൽകുന്ന ധനസഹായമാണിത്. കാതറിൻ തോമസ്, ഡോ.നത്തെല്ലൂർ ഹരികൃഷ്ണൻ, പ്രസീത കെ, അലീന കെ നോബിൾ, ഗ്രീഷ്മ ജി, പ്രശാന്ത് വിജയ്, ഷെബീൻ മെഹബൂബ്, മഹേഷ് കെ വർഗീസ്, ഡോ.ടി.കെ സന്തോഷ് കുമാർ, ഡോ. മാത്യു ജെ മുട്ടത്ത്, ഡോ.അപർണ അജിത്ത്, പ്രവീൺ ബാലകൃഷ്ണൻ, സഫ്വാൻ റഷീദ് പുല്ലാനി, കെ.രാജേന്ദ്രൻ എന്നിവരാണ് റിസർച്ച് ഗ്രാൻറിന് അർഹരായിരിക്കുന്നത്. 65 ശതമാനത്തിലധികം മാർക്കു ലഭിച്ചിട്ടുള്ളവർക്കാണ് റിസർച്ച് ഗ്രാൻറ് അനുവദിച്ചിരിക്കുന്നത്.
ഇത്തവണ 245 സിനോപ്സിസുകളാണ് ഫെലോഷിപ്പിനായി സമർപ്പിക്കപ്പെട്ടിരുന്നത്. ഡോ.സി.എസ് വെങ്കിടേശ്വരൻ, വി.കെ ജോസഫ്, ജി.പി രാമചന്ദ്രൻ, ഡോ.പി.എസ് രാധാകൃഷ്ണൻ, ഡോ.കിഷോർ റാം, ഡോ.ആശ അച്ചി ജോസഫ്, ഡോ.ദർശന ശ്രീധർ മിനി എന്നിവരടങ്ങുന്ന സമിതിയാണ് ഫെലോഷിപ്പ് ജേതാക്കളെ തെരഞ്ഞെടുത്തത്.