CrimeKerala NewsLatest NewsLocal NewsNationalNews

രൂപേഷിനെതിരായ യുഎപിഎ കേസുകൾ വിചാരണ കോടതികൾ റദ്ദാക്കുന്നത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ.


മാവോയിസ്റ്റ് നേതാവ് രൂപേഷിനെതിരായ യുഎപിഎ കേസുകൾ വിചാരണ കോടതികൾ റദ്ദാക്കുന്നത്തിനെതിരെ കേരളം സുപ്രീം കോടതിയിൽ. വളയം, കുറ്റ്യാടി പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റര് ചെയ്ത യുഎപിഎ കേസുകൾ ഹൈക്കോടതി റദ്ദാക്കിയത് ചോദ്യം ചെയ്തുള്ള ഹർജിയിലാണ് കേരളം സർക്കാർ നിലപാടറിയിച്ചത്. സുപ്രീം കോടതിയിൽ അന്തിമ തീരുമാനം എടുക്കുന്നത് വരെ വിചാരണ കോടതികളെ തീരുമാനം എടുക്കുന്നത് വിലക്കണമെന്നാണ് കേരളം ഇക്കാര്യത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

മക്ഡൊണാള് ഡ്, കെ എഫ് സി വില്പ്പന കേന്ദ്രങ്ങള് ആക്രമിച്ച കേസിൽ രൂപേഷിനെതിരെ ചുമത്തിയിരുന്ന യുഎപിഎ കുറ്റം കഴിഞ്ഞ ദിവസം പാലക്കാടു കോടതി റദ്ദാക്കിയിരുന്നു. ഹൈക്കോടതി വളയം, കുറ്റ്യാടി കേസ്സുകളില് പുറപ്പെടുവിച്ച വിധി ചൂണ്ടിക്കാട്ടിയായിരുന്നു വിചാരണ കോടതിയുടെ നടപടിഉണ്ടായത്. ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാൽ ആ വിധിയുടെ അടിസ്ഥാനത്തിൽ തനിക്കെതിരേ രജിസ്റ്റർ ചെയ്ത യുഎപിഎ കേസുകൾ റദ്ദാക്കണം എന്നാവശ്യപ്പെട്ട് രൂപേഷ് മറ്റ് ചില വിചാരണ കോടതികളിളിലും ഹര്ജി നല്കിയിരുന്നു. ഈ സാഹചര്യത്തിലാണ് കേരളം വിചാകുറെനാ കോടതികളുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.

നിരോധിത സംഘടനയുടെ ലഘുലേഖ വിതരണം ചെയ്തുവെന്നാരോപിച്ച് 2013 ൽ കുറ്റ്യാടി പോലീസ് സ്റ്റേഷനിലെ രണ്ടു കേസിലും, 2014 ൽ വളയം പോലീസ് സ്റ്റേഷനിൽ ഒരു കേസിലുമാണ് കേരള ഹൈക്കോടതി രൂപേഷിന്റെ വിടുതൽ ഹര്ജി അംഗീകരിക്കുന്നത്. രാജ്യദ്രോഹ കേസിൽ പ്രോസിക്യുഷന് അനുമതി ഇല്ലാതെ വിചാരണ കോടതിക്ക് നടപടി എടുക്കാൻ കഴിയില്ലെന്നും ഹൈക്കോടതി വിധിച്ചിരുന്നു. യു.എ.പി.എ കേസിൽ പ്രോസിക്യുഷൻ അനുമതി സമയബന്ധിതമായി നല്കാത്തതും വിടുതൽ ഹര്ജി അംഗീകരിക്കാൻ കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

അതേസമയം, യു.എ.പി.എ നിയമം അനുസരിച്ച് പ്രോസിക്യുഷന് അനുമതി സമയ ബന്ധിതമായി ലഭിക്കണം എന്നത് നിര്ദേശക സ്വഭാവം ഉള്ള വ്യവസ്ഥയാണെന്നും, അത് നിര്ബന്ധമല്ലെന്നുമാണ് കേരളം സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ പറഞ്ഞിട്ടുള്ളത്. പ്രോസിക്യൂഷന് അനുമതി ലഭിക്കാന് വൈകിയത് ഭരണപരമായ ഉള്ള കാരണങ്ങളാൽ ആണെന്നും അത് കേസിന്റെ മെറിറ്റിനെ ബാധിക്കുന്നതല്ലെന്നും കേരളം നേരത്തെ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കേരളത്തിന്റെ ഹര്ജിയിൽ സുപ്രീം കോടതി നോട്ടീസ് അയക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്യാത്തതിനാൽ കൂടുതൽ യു.എ.പി.എ കേസുകൾ റദ്ദാക്കാൻ രൂപേഷ് ശ്രമിക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അഭിഭാഷകന് നിഷേ രാജന് ഷൊങ്കര് കേരളത്തിന്റെ പുതിയ അപേക്ഷ സുപ്രീം കോടതിയിൽ ഫയൽ ചെയ്തിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button