മലയാളി ബാറ്റ്‌സ്മാന്‍ കേരളത്തെ തകര്‍ത്തു തരിപ്പണമാക്കി, കര്‍ണാടകത്തിന് ജയം

ബെംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റില്‍ ഒരു മലയാളിക്കു മുന്നില്‍ അടിതെറ്റി കേരളം. കര്‍ണാടകയ്ക്ക് വേണ്ടി മലയാളി താരം ദേവ്ദത്ത് പടിക്കല്‍ അടിച്ചു തകര്‍ത്തപ്പോള്‍ കേരളം വന്‍ തോല്‍വി നേരിടുക ആയിരുന്നു. മലയാളിതാരം ദേവ്ദത്ത് പടിക്കലിന്റെ തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയുടെ കരുത്തില്‍ കര്‍ണാടകം 9 വിക്കറ്റിനു കേരളത്തെ തകര്‍ത്തു. കേരളം ഉയര്‍ത്തിയ 278 റണ്‍സ് വിജയലക്ഷ്യം 4.3 ഓവറും 9 വിക്കറ്റും ശേഷിക്കെ കര്‍ണാടകം അനായാസം മറികടക്കുകയായിരുന്നു.
സ്‌കോര്‍: കേരളം 50 ഓവറില്‍ 8ന് 277, കര്‍ണാടക 45.3 ഓവറില്‍ ഒന്നിന് 279
138 പന്തുകളില്‍ 13 ഫോറും 2 സിക്‌സും പറത്തി ദേവ്ദത്ത് പുറത്താകാതെ നേടിയ 126 റണ്‍സാണു വിജയ് ഹസാരെ ട്രോഫി നിലവിലെ ജേതാക്കള്‍ കൂടിയായ കര്‍ണാടകയ്ക്കു തുണയായത്. കേരളത്തിനു വേണ്ടി കഴിഞ്ഞ മത്സരങ്ഹളില്‍ തിളങ്ങിയ റോബിന്‍ ഉത്തപ്പയും സഞ്ജു വി സാംസണും നിരാശപ്പെടുത്തി.
വല്‍സല്‍ ഗോവിന്ദ് (95), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി (54), മുഹമ്മദ് അസ്ഹറുദ്ദീന്‍ (പുറത്താകാതെ 59) എന്നിവര്‍ തിളങ്ങിയെങ്കിലും ബാറ്റിങ്ങിനെ തുണയ്ക്കുന്ന പിച്ചില്‍ 300-350 എന്ന സ്കോറിലേക്ക് എത്താന്‍ കേരളത്തിനു സാധിച്ചില്ല. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ റോബിന്‍ ഉത്തപ്പയെയും രണ്ടാം ഓവറിലെ നാലാം പന്തില്‍ സഞ്ജുവിനെ നഷ്ടപ്പെട്ടതാണ് കേരളത്തിന് തിരിച്ചടിയായത്. കര്‍ണാടകടത്തിനു വേണ്ടി അഭിമന്യു മിഥുന്‍ അഞ്ചു വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ് തുടങ്ങിയ കര്‍ണാടകത്തിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് ദേവ്ദത്ത് പാടിക്കല്‍ പുറത്തെടുത്തത്. 86 റണ്‍സെടുത്ത് കെ സിദ്ദാര്‍ഥ് കൂടി ചേര്‍ന്നതോടെ കര്‍ണാടകത്തിന്‍റെ ലക്ഷ്യം അനായാസമായി. രണ്ടാം വിക്കറ്റില്‍ 180 റണ്‍സ് കൂട്ടിച്ചേര്‍ത്താണ് ദേവ്ദത്ത് കെ.സിദ്ധാര്‍ഥ് (86) സഖ്യം കര്‍ണാടകത്തെ വിജയത്തിലേക്ക് നയിച്ചത്. എലീറ്റ് ഗ്രൂപ്പ് സിയില്‍ ആദ്യ മൂന്നു കളികള്‍ ജയിച്ച് ഒന്നാമതായിരുന്ന കേരളം ഈ തോല്‍വിയോടെ മൂന്നാം സ്ഥാനത്തായി. കര്‍ണാടകമാണ് ഒന്നാമത്. കേരളത്തിന്‍റെ അടുത്ത മത്സരം നാളെ ബീഹാറിനെതിരെ നടക്കും.