Kerala NewsLatest NewsNews
ഇന്ന് പോളിങ് ബൂത്തുകള്‍ ഒരുങ്ങും; കേരള ജനത നാളെ വിധിയെഴുതും
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിനുള്ള പോളിങ് ബൂത്തുകള്‍ ഇന്ന് സജ്ജമാകും. പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ടിന് തുടങ്ങും. കൊവിഡ് പശ്ചാത്തലത്തില്‍ ഒരു ബൂത്തില്‍ പരമാവധി 1000 പേര്‍ക്ക് മാത്രമാണ് വോട്ടിങ് സൗകര്യം സജ്ജമാക്കുന്നത്. അതുകൊണ്ടുതന്നെ പോളിങ് ബൂത്തുകളുടെ എണ്ണം ഇത്തവണ ഏതാണ്ട് ഇരട്ടിയാണ്.
ഓരോ നിയമസഭാ മണ്ഡലത്തിലേക്കുമുള്ള പോളിങ് സാമഗ്രികളുടെ വിതരണത്തിന് പ്രത്യേകം കേന്ദ്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പോളിങ് ബൂത്തുകള്‍ സജ്ജമാക്കുക.
നാളെ രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെയാണ് വോട്ടെടുപ്പ്. മാവോവാദി ഭീഷണിയുള്ള ഒമ്ബത് മണ്ഡലങ്ങളില്‍ 6 മണി വരെയാണ് പോളിങ്. എല്ലാ മണ്ഡലങ്ങളിലും അവസാനത്തെ ഒരു മണിക്കൂര്‍ കൊവിഡ് ബാധിതര്‍ക്കും, ക്വാറന്റീനില്‍ കഴിയുന്നവര്‍ക്കും പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാം.