ആരു പറഞ്ഞാലം കേരളം നന്നാവില്ല; കൊടിമരങ്ങളുടെ കാര്യത്തില്‍ മൂന്നു മാസം സമയം ചോദിച്ച് സംസ്ഥാന സര്‍ക്കാര്‍
കൊച്ചി: ആരു പറഞ്ഞാലം കേരളം നന്നാവില്ലെന്നുറപ്പിച്ച് സര്‍ക്കാര്‍. കൊടിമരങ്ങളുടെ കാര്യത്തില്‍ ഇനിയും മൂന്നു മാസം സമയമാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടത്. എല്ലാ പാര്‍ട്ടികളുടെയും സമവായത്തോടെ കൊടിമരം നീക്കം ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ച് വരികയാണെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. അതേസമയം ഇത്തരക്കാര്‍ക്കെതിരെ എന്തുകൊണ്ടാണ് നിയമപരമായ നടപടിയെടുക്കാത്തതെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചു.
നിയമവിരുദ്ധമാണെന്ന ഉത്തരവ് വന്നതിന്റെ പശ്ചാത്തലത്തില്‍ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതിയുടെ നിര്‍ദേശിച്ചു. ഇക്കാര്യം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷിയോഗം ചേരുമെന്ന് സര്‍ക്കാര്‍ അഭിഭാഷകന് പറഞ്ഞു. നിയമം തെറ്റിക്കുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. അനധികൃത കൊടിമരങ്ങളുടെ കാര്യത്തില്‍ നയം രൂപീകരിക്കാന്‍ മൂന്ന് മാസത്തെ സമയം സര്‍ക്കാര്‍ ചോദിച്ചു.
ഇത്രയും സമയം അനുവദിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. ഒടുവില്‍ വഴിയരികിലെ കൊടിമരങ്ങള്‍ നിയമ വിരുദ്ധമാണെന്ന് ഹൈക്കോടതിയില്‍ വ്യക്തമാക്കി സര്‍ക്കാര്‍.നിലവില്‍ പാതയോരങ്ങളിലുള്ള അനധികൃത കൊടിമരങ്ങള്‍ നീക്കാന്‍ അതത് ജില്ല കലക്ടര്‍മാര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്കി. ഭൂസംരക്ഷണ നിയമപ്രകാരം നടപടിയെടുക്കണമെന്നാണ് ആവശ്യം. നേരത്തെ പാതയോരങ്ങളിലെ കൊടിമരങ്ങള്‍ക്കെതിരെ ജസ്റ്റിസ് ദേവന് രാമചന്ദ്രന് കടുത്ത വിമര്‍ശനം ഉന്നയിച്ചിരുന്നു. ആര് പറഞ്ഞാലും കേരളം നന്നാകില്ലെന്നായിരുന്നു വിമര്‍ശനം.
തിരുവനന്തപുരം വരെ യാത്ര ചെയ്യുമ്പോള്‍ പാതയുടെ ഇരുവശത്തും അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിച്ചത് ശ്രദ്ധയില്‍പ്പെട്ടിരുന്നതായും ജസ്റ്റിസ് ദേവന് രാമചന്ദ്രന് അറിയിച്ചു. ഇത്തരത്തില്‍ അനധികൃതമായി കൊടിമരങ്ങള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ പിഴ ചുമത്തുന്നത് ഉള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു ഹൈക്കോടതിയുടെ നിര്‍ദേശം. പത്ത് ദിവസത്തിനകം ഇവ നീക്കം ചെയ്യണമെന്നും കോടതി ആവശ്യപ്പെട്ടു.