വ്യാപാരി വ്യവസായി സംഘടനയുമായി മുഖ്യമന്ത്രി നടത്തിയ ചര്‍ച്ച ശുഭം.
തിരുവനന്തപുരം: വ്യാപാരി വ്യവസായി സംഘടനയുമായി മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ച്ച പൂര്‍ണം. ലോക്ക്ഡൗണില്‍ വ്യാപാര സ്ഥാപനങ്ങള്‍ തുറക്കുന്നതിലെ ഇളവുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. തങ്ങളുടെ ഭാഗം മുഖ്യമന്ത്രി പൂര്‍ണമായും കേട്ടെന്നും സഹകരണ മനോഭാവമാണ് മുഖ്യമന്ത്രി കൈകൊണ്ടതെന്ന് വ്യാപാരികള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ലോക്ക്ഡൗണില്‍ ഓണക്കാലം വരെ തടസ്സമില്ലാതെ വ്യാപാരം നടത്താന്‍ കഴിയണമെന്നാണ് വ്യാപാരി സംഘടനകളുടെ ആവശ്യം. കഴിഞ്ഞ മൂന്ന് ഓണക്കാലത്തെ കച്ചവടവും നഷ്ടപ്പെട്ടിടുണ്ടെന്നാണ് വ്യാപാരികള്‍ പറയുന്നത്. അതേസമയം കടകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന ആവശ്യവുമായി വ്യാപാരികള്‍ നടത്തിവരുന്ന പ്രതിഷേധം കേരളത്തിലെ ചര്‍ച്ച വിഷയമായിരുന്നു.
അത്തരത്തില്‍ എന്തുവന്നാലും കടകള്‍ തുറക്കും; വിരട്ടല്‍ വേണ്ടെന്ന് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കി വ്യാപാരി വ്യവസായി ഏകോപന സിമിതി സംസ്ഥാന പ്രസിഡന്റ് ടി. നസറുദ്ദീന്‍ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ലോക്ക്ഡൗണ്‍ മാനദഡങ്ങള്‍ ലംഘിച്ച് കടകള്‍ തുറന്ന് സമരം ചെയ്യാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നിശ്ചയിച്ചിരുന്നു. എന്നാല്‍ പിന്നീട് ഒരിക്കല്‍ കൂടി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്താം എന്ന തീരുമാനത്തിലായിരുന്നു സംഘടനകള്‍.