മുഖ്യമന്ത്രിക്കും പോലീസിനും എതിരെ ഗുരുതര ആരോപണവുമായി ഹാരിസിന്റെ കുടുംബം.

കൊച്ചി / സർക്കാരിന്റെ മുഖം രക്ഷിക്കാനും, ആരോഗ്യ വകുപ്പിലെ ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും വേണ്ടി പ്രസ്താവന നടത്തുന്ന ത് നല്ലതാണ്. പക്ഷെ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസി ന്‍റെ കുടുംബത്തിന് പോലീസിന്റെയും സർക്കാരിന്റെയും ഭാഗത്ത് നിന്ന് നീതി ലഭിക്കാതിരുന്നത് ക്രൂരതയാണ്. അനീതിയാണ്. ജനത്തോടു കാട്ടുന്ന വഞ്ചനയാണ്. കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ മരിച്ച ഹാരിസിന്‍റെ കുടുംബം ഉന്നയിക്കുന്നത് ഇതാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണ ങ്ങളുമായി ഹാരിസിന്റെ കുടുംബംരംഗത്ത് വന്നിരിക്കുന്നത് കേരളം കാണുകയാണ്. ഹാരിസിന്റെ മരണവുമായി ബന്ധപ്പെട്ട പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയുണ്ടായതായും തങ്ങള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷിച്ചത് മുഖ്യമന്ത്രി നല്‍കിയ നിര്‍ദേശ ങ്ങള്‍ക്ക് അനുസരിച്ചാണെന്നും ആണ് കുടുംബം ആരോപിക്കുന്നത്.
ഹാരിസ് മരണപ്പെട്ടതിന് പിന്നില്‍ ജീവനക്കാരുടെ വീഴ്ചയാണെന്ന് സമ്മതിക്കുന്ന നഴ്സിംഗ് സുപ്രണ്ടിന്‍റെ ശബ്ദ സന്ദേശം പുറത്ത് വന്നിരു ന്നതാ ണ്. മരണം സംബന്ധിച്ചു ഡിജിറ്റൽ തെളിവുണ്ടായിട്ടും ആ കുടുംബത്തോട് കാണിക്കുന്നത് അനീതിയും ക്രൂരതയും തന്നെയാണ്. ഹാരിസിന്റെ കുടുംബം നല്‍കിയ പരാതി വ്യാജമാണെന്നാണ് മുഖ്യ മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറയുകയുണ്ടായത്. മെഡിക്കൽ കോളേജിലെ ഉദ്യോഗസ്ഥന്മാർ പറയുന്ന റിപ്പോർട്ടിന്റെ അടിസ്ഥാന ത്തിൽ ഒരു പത്രസമ്മേളത്തിൽ ഒരു സംസ്ഥാന മുഖ്യ മന്ത്രി ഇത്തര മൊരു വെളിപ്പെടുത്തൽ നടത്തിയതിനെ എങ്ങനെയാണ് ന്യായീ കരിക്കാൻ കഴിയുക. അന്വേഷണം ഈ രീതിയില്‍ അവസാനിക്ക പ്പെട്ടതിനും, തങ്ങൾക്ക് നീതി ലഭിച്ചില്ലെന്നു കുടുംബം പരാതിപ്പെ ടുന്നത് ഒരു സംസ്ഥാന മുഖ്യമന്ത്രിയെ കുറ്റപെടുത്തികൊണ്ടാണെന്നു ഓർക്കണം. മുഖ്യനോടുള്ള വിശ്വാസ്യതയാണ് ആ കുടുംബത്തിന് നഷ്ടമായിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ 20നാണ് ഹാരിസ് മരണപ്പെട്ടത്. എന്നാൽ പൊലീസ് നല്‍കിയ റിപ്പോര്‍ട്ടില്‍ ഹാരിസ് ജൂലൈ 24 ന് മരണപെട്ടു എന്നാണു പറഞ്ഞിരിക്കുന്നത്. വിവാദങ്ങൾക്കും പരാതികൾക്കും വഴിവെച്ച കോവിഡ് രോഗി മരണപ്പെട്ട സംഭവത്തിൽ രോഗി മരണപ്പെട്ട ദിവസം പോലും പോലീസിനും, പോലീസിന് റിപ്പോർട്ട് നൽകിയ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർക്കും മാറി പോയിരിക്കുന്നു എന്ന് പറഞ്ഞാൽ കേസന്വേഷണത്തിൽ നടന്ന ഗൗരവം ആണ് ഇവിടെ ചൂണ്ടിക്കാ ണിക്ക പ്പെടുന്നത്. മരണ ദിവസം പോലും അന്വേഷിച്ചവർക്ക് കൃത്യമാ യി അറിയില്ല. അത് തെറ്റായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മറ്റേതെ ങ്കിലും ഹാരിസിന്‍റെ മരണമാണോ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് ബന്ധുക്കള്‍ ഇത് കൊണ്ടാണ് സംശയിക്കുന്നത്. സംഭവത്തില്‍ പരാതി യുമായി മുന്നോട്ട് പോകുമെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നല്‍കുമെന്നും തങ്ങൾക്ക് നീതി ലഭിക്കുന്നത് വരെ പോരാടു മെന്നും ഹാരിസിന്‍റെ കുടുംബം ഇപ്പോൾ പറഞ്ഞിരിക്കുകയാണ്.
കളമശ്ശേരി മെഡിക്കല്‍ കേളേജില്‍ കൊവിഡ് ചികിത്സയിലിരിക്കെ രോഗികള്‍ മരിച്ചതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച സംഭവി ച്ചിട്ടില്ലെന്നാണ് പരാതി അന്വേഷിച്ച പൊലീസും ആരോഗ്യവകുപ്പും നല്‍കിയ റിപ്പോര്‍ട്ടിൽ പറഞ്ഞിരിക്കുന്നത്. അന്വേഷണത്തിന് കാരണ മായ ഹാരിസ് മരിച്ച ദിവസം പോലും കേസന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥർക്ക് അറിയില്ല. രോഗികളുടെ മരണം കൊവിഡ് ആന്തരി ക അവയവങ്ങളെ ബാധിച്ചത് കാരണമെന്നാണ് ആരോഗ്യ വകുപ്പ് നിയോഗിച്ച വിദഗ്ധ സമിതിയുടെ കണ്ടെത്തലിൽ പറയുന്നത്. ആശുപത്രി അധികൃതരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കേസെടുക്കാന്‍ കഴിയില്ലെന്നും പരാതി നല്‍കിയ ഹാരിസിന്‍റെയും അശോകപുരം സ്വദേശി ജമീലയുടെയും ബന്ധുക്കളെ കളമശ്ശേരി പൊലീസും അറിയിക്കുകയായിരുന്നു. പൊലീസ് കൃത്യമായ തെളി വുകൾ ശേഖരിക്കാതെയും, ഡിജിറ്റൽ തെളിവുകളുമായി ബന്ധ പ്പെട്ട് അന്വേഷണം നടത്താതെയും മുഖ്യമന്ത്രി പത്രസമ്മേളത്തിൽ പറഞ്ഞു പോയത് മാറിപ്പോകാതിരിക്കാനും, ആരോഗ്യ വകുപ്പിന് വീഴ്ച പറ്റിയത് ചൂണ്ടിക്കാണിക്കുന്നത് തെറ്റാണെന്നതും കൊണ്ടാണ് ഹാരിസിന്റെ കുടുംബത്തിന് നീതി ലഭിക്കാതെ പോകുന്നതെങ്കിൽ യു പി യെക്കാൾ കഷ്ടമാണ് കേരളമെന്നു പരാതിക്കാർക്ക് പറയേണ്ടി വന്നാൽ അവരെ കുറ്റപ്പെടുത്താനാവില്ല.