കേരളത്തിന്റെ സീ പ്ലെയിന്‍ പദ്ധതി: 48 റൂട്ടുകൾക്ക് കേന്ദ്ര എവിയേഷൻ വകുപ്പിന്റെ അനുമതി

കേരള സര്‍ക്കാരിന്റെ സീ പ്ലെയിന്‍ പദ്ധതി യാഥാർഥ്യമാക്കുന്നതിനുള്ള പ്രധാന ഘട്ടമായി, 48 റൂട്ടുകൾക്ക് കേന്ദ്ര എവിയേഷൻ വകുപ്പിന്റെ അനുമതി ലഭിച്ചതായി പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. ഇന്ത്യ വണ്‍ എയര്‍, മെഹ്എയര്‍, പിഎച്ചല്‍, സ്‌പൈസ് ജെറ്റ് തുടങ്ങിയ വിമാന കമ്പനികൾക്ക് റൂട്ടുകൾ അനുവദിച്ചിരിക്കുന്നു.
സീ പ്ലെയിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കുന്നതിനുള്ള എല്ലാ കടമ്പകളും ഓരോന്നായി പൂർത്തിയാക്കുകയാണെന്ന് ടൂറിസം മന്ത്രി റിയാസ് വ്യക്തമാക്കി. പദ്ധതി പരിചയപ്പെടുത്തുന്നതിനായി കൊച്ചിയിൽ നിന്നു ഇടുക്കി ജില്ലയിലെ മാട്ടുപ്പെട്ടിയിലേക്ക് പരീക്ഷണ പറക്കല്‍ കഴിഞ്ഞിരുന്നു.
ഭാവിയിൽ പദ്ധതി പ്രവർത്തനക്ഷമമാക്കുന്നതിനായി അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനുള്ള പദ്ധതിയും തയ്യാറാക്കുകയാണെന്ന്, തുടർ നടപടികളും പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ ബജറ്റിൽ സീ പ്ലെയിന്‍ പദ്ധതിക്കായി ആവശ്യമായ തുകയും വകയിരുത്തിയിട്ടുണ്ട്.
ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു, “ഡാമുകളിലൂടെയുള്ള സീ പ്ലെയിന്‍ പദ്ധതിയുടെ ഭാവി കേരളത്തിൽ യാഥാർഥ്യമാക്കാൻ എല്ലാവരുടെയും സഹകരണത്തോടെ മുന്നോട്ട് പോകും.”
Tag: Kerala’s Sea Plane Project: Central Aviation Department approves 48 routes
 
				


