ഇന്ത്യന്‍ പ്രധാനമന്ത്രി അധ്യക്ഷനായ ഐക്യരാഷ്ട്രസഭ രക്ഷാ സമിതി യോഗം ഇന്ന്
ന്യൂഡല്‍ഹി: ഇന്ത്യന്‍ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി അധ്യക്ഷ സ്ഥാനം വഹിക്കുന്ന ഐക്യരാഷ്ട്രസഭ രക്ഷാ സമിതി യോഗം ഇന്ന് ചേരും. സമുദ്ര സുരക്ഷ, സമാധാന പരിപാലനം, ഭീകരവാദത്തിനെതിരായ പ്രവര്‍ത്തനങ്ങള്‍ എന്നിവയായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ചാ വിഷയം.
ഐക്യരാഷ്ട്രസഭയുടെ രക്ഷാ സമിതിയില്‍ ഇന്ത്യ ഒന്‍പത് തവണ അധ്യക്ഷ പദ്ധവി സ്ഥാനം വഹിച്ചിരുന്നെങ്കിലും ഇതാദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രി അധ്യക്ഷസ്ഥാനം വഹിക്കുകയാണ്.
അതിനാല്‍ തന്നെ എന്താകാം യോഗത്തില്‍ അധ്യക്ഷന്‍ പറയുക എന്നത് കേള്‍ക്കാന്‍ കാത്തിരിക്കുകയാണ് ഇന്ത്യന്‍ ജനത. ലോക നേതാക്കളില്‍ പലരും പങ്കെടുക്കുന്ന യു.എന്‍ രക്ഷാ സമിതി യോഗത്തില്‍ സമകാലീന പ്രസക്തിയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പ്രധാനമന്ത്രി പരിശ്രമിക്കുമെന്നത് ഉറപ്പാണ്.
പ്രത്യേകിച്ച് ഇന്ത്യയ്ക്ക് നേരെയുള്ള പ്രശ്നങ്ങളെ കുറിച്ച്. അതേസമയം ഇന്ന് വൈകിട്ട് വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തുന്ന യോഗത്തില്‍ ഒരു മാസത്തെ സമിതിയുടെ അജണ്ടയെ കുറിച്ചും വ്യക്തമാക്കും.