വാക്സിനുകൾക്ക് വിലയായി,കോവിഷീൽഡിന് 250 രൂപ കോവാക്സിന് 350 രൂപ.

ന്യൂഡൽഹി / രാജ്യത്ത് കോവിഡ് പ്രതിരോധത്തിന് രണ്ട് വാക്സിനുകൾക്ക് അനുമതി നൽകാനിരിക്കെ ഡിജിസിഐ വാക്സിനുകളുടെ വില നിർണയിച്ചു. വിദഗ്ധസമിതി നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിസിഐ യോഗം വിലയുടെ കാര്യത്തിൽ അന്തിമതീരുമാനമെടുത്തത്. കോവിഷീൽഡ് ഡോസിന് 250 രൂപ കമ്പനി നിർദ്ദേശിച്ചു. കോവാക്സിന് 350 രൂപയാണ് ഭാരത് ബയോടെക്ക് നിർദേശിച്ചിരിക്കുന്നത്. നിലവിൽ രണ്ട് വാക്സിനുകളുടെ അടിയന്തര അനുമതിക്കാണ് വിദഗ്ധ സമിതി ഡിജിസിഐയ്ക്ക് ശുപാർശ നൽകിയിരിക്കുന്നത്. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡും തദ്ദേശീയമായി വികസിപ്പിക്കുന്ന ഭാരത് ബയോടെക്കിന്റെ കോവാക്സിനുമാണ് ഡിജിസിഐയുടെ അനുമതി ലഭിച്ചാലുടൻ വിതരണം തുടങ്ങുക. ബുധനാഴ്ചയോടെ ആദ്യ ഘട്ട വാക്സിൻ വിതരണം ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.