HealthKerala NewsLatest NewsNews

കേരളത്തിൽ 123 പേർക്ക് കൂടി കോവിഡ്.

കേരളത്തിൽ വ്യാഴാഴ്ച 123 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് അവലോകന യോഗത്തിനു ശേഷം വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ തുടര്‍ച്ചയായി ഏഴാം ദിവസമാണ് സംസ്ഥാനത്ത് കോവിഡ് കേസുകള്‍ 100 കടക്കുന്നത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 84 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 33 പേര്‍ക്കും സമ്പര്‍ക്കം വഴി ആറു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. 53 പേര്‍ രോഗമുക്തി നേടി.

6 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. പാലക്കാട് 24, ആലപ്പുഴ 18, പത്തനംതിട്ട 13, കൊല്ലം 13, എറണാകുളം 10, തൃശൂർ 10, ഖണ്ണൂർ 9, കോഴിക്കോട് 7, മലപ്പുറം 6, കാസർകോട് 4, ഇടുക്കി 3, തിരുവനന്തപുരം 2, കോട്ടയം 2, വയനാട് 2 എന്നിങ്ങനെയാണ് രോഗം പോസിറ്റീവായവർ.

പത്തനംതിട്ട-9, ആലപ്പുഴ- 3, കോട്ടയം-2, ഇടുക്കി-2, എറണാകുളം-2, തൃശ്ശൂര്‍-3, പാലക്കാട്- 5, മലപ്പുറം-12, കോഴിക്കോട്- 6, കണ്ണൂര്‍-1, കാസര്‍കോട്- 8 എന്നിങ്ങനെയാണ് നെഗറ്റീവ് ആയവരുടെ കണക്ക്.

1761 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ 3,726 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 159,616 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 2349 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. 344 പേരെയാണ് വ്യാഴാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5420 സാമ്പിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 5420 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 156401 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 4182 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്ത് ഹോട്ട് സ്പോട്ടുകൾ 113 ആണ് .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button