DeathKerala NewsLatest NewsLocal NewsNationalNews
എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി സമാധിയായി.

എടനീര്‍ മഠാധിപതി കേശവാനന്ദ ഭാരതി 79 സമാധിയായി. എടനീര്‍ മഠത്തില്‍ ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ഭൂപരിഷ്‌കരണ നിയമത്തിനെതിരെ, പൗരന്റെ മൗലികാവകാശം ലംഘിക്കുന്നതിനു പാർലമെന്റിനു പരമാധികാരമില്ലെന്ന സുപ്രീംകോടതിയുടെ വിധി നേടിയ ഹര്‍ജിക്കാരനായി ദേശീയ ശ്രദ്ധ നേടിയിട്ടുള്ള കേശവാനന്ദ ഭാരതി കേരളസർക്കാരിനെയും മറ്റും എതിർകക്ഷിയാക്കി 1970 മാർച്ച് 21നാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയുടെ ചരിത്രത്തിൽ 68 ദിവസം വാദം നടന്ന കേസാണിത്. കേശവാനന്ദ ഭാരതി കേസ് പരാമര്‍ശിച്ചുള്ള ഒട്ടേറെ വിധികള്‍ ഇന്ത്യയുടെ ചരിത്രത്തിൽ പിന്നീട് ഉണ്ടായിട്ടുണ്ട്.