ധനവകുപ്പ് അനുമതി നൽകിയില്ല; സ്വയം ശമ്പളം വർധിപ്പിച്ച് ഉത്തരവിറക്കി ഖാദി ബോർഡ് സെക്രട്ടറി

തിരുവനന്തപുരം: ഖാദി ബോർഡ് സെക്രട്ടറി കെ.എ. രതീഷ് ശമ്പളം സ്വയം വർധിപ്പിച്ച് ഉത്തരവിറക്കി. ഒരു ലക്ഷം രൂപയാണ് വർധിപ്പിച്ചത്. ഇതോടെ രതീഷിൻറെ ശമ്പളം 70,000ത്തിൽനിന്നും 1,70,000മായി.
ധനവകുപ്പിൻറെ അനുമതിയില്ലാതെയാണ് ഉത്തരവിറക്കിയത്. മുൻകാല പ്രാബല്യത്തോടെയുള്ള ശമ്പളം വർധനയ്ക്കാണ് ഉത്തരവ്.
നേരത്തെ രതീഷിൻറെ ശമ്പളം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഖാദി ബോർഡ് വൈസ് ചെയർപേഴ്സൺ ശോഭനാ ജോർജ് വ്യവസായ മന്ത്രിക്ക് ശിപാർശ നൽകിയിരുന്നു. ഇതോടെ ശമ്പളം വർധിപ്പിക്കാൻ മന്ത്രി ഇടപെട്ടാതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സിബിഐ അന്വേഷിച്ച കശുവണ്ടി കോർപറേഷൻ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. 500 കോടി രൂപയുടെ അഴിമതി കേസാണിത്.