CrimeDeathKerala NewsLatest NewsLocal NewsNews
യുഎസിലെ മിയാമിയിൽ മലയാളി നഴ്സ് കത്തി കുത്തേറ്റു മരിച്ചു.

യുഎസിലെ മിയാമിയിൽ മലയാളി നഴ്സ് കുത്തേറ്റു മരിച്ചു. മോനിപ്പള്ളി ഊരാളിൽ ജോയിയുടെ മകൾ മെറിൻ ജോയി (28) ആണ് മരണപ്പെട്ടത്. മെറിൻ ജോയി, ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്സായി ജോലിനോക്കി വരുകയായിരുന്നു.
നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് ചൊവ്വാഴ്ച രാവിലെ വീട്ടിലേക്ക് മടങ്ങാൻ പാർക്കിങ് ഗ്രൗണ്ടിലേക്കു വരുമ്പോഴാണ് കുത്തേൽക്കുന്നത്. ശരീരത്തിൽ 17 കുത്തുകൾ ഏറ്റിട്ടുണ്ട്. നിലത്തുവീണ മെറിന്റെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റിയതായും പറയുന്നു. ഭർത്താവാണ് സംഭവത്തിനു പിന്നിലെന്നാണ് സൂചന. കുറച്ചുകാലമായി ദമ്പതികൾ അകന്നു കഴിയുകയായിരുന്നു. നോറ (2) മകളാണ്.