ന്യൂഡല്‍ഹി: രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം പുനര്‍നാമകരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രേ മോദി. കായിക പുരസ്‌കാരങ്ങളില്‍ പരമോന്നത പുരസ്‌കാരമായ ഖേല്‍ രത്‌ന അവാര്‍ഡ് ഇതുവരെ അറിയപ്പെട്ടിരുന്നത് രാജീവ് ഗാന്ധി ഖേല്‍ രത്ന പുരസ്‌കാരം എന്നായിരുന്നു.
എന്നാല്‍ ടോക്യോ ഒളിമ്പിക്‌സില്‍ പുരുഷ ഹോക്കി ടീം വെങ്കല മെഡല്‍ സ്വന്തമാക്കിയതോടെ ഖേല്‍ രത്‌നയ്‌ക്കൊപ്പം ഹോക്കി ഇതിഹാസം മേജര്‍ ധ്യാന്‍ ചന്ദിന്റെ പേര് ചേര്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നു എന്നാണ് പ്രധാനമന്ത്രി അറിയിച്ചത്.
ട്വിറ്റര്‍ വഴിയാണ് പ്രധാനമന്ത്രി തീരുമാനം അറിയിച്ചത്. നീണ്ട വര്‍ഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് ഇന്ത്യ ഹോക്കിയില്‍ വെങ്കല മെഡല്‍ കരസ്ഥമാക്കിയത്.
ഒപ്പം ജനങ്ങളുടെ ആഗ്രഹവും മനസ്സിലാക്കിയാണ് ഈ തീരുമാനമെടുത്തതെന്നുമാണ് നരേന്ദ്ര മോദി ട്വിറ്ററിലൂടെ രാജ്യത്തോട് പറഞ്ഞത്.